Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly Election

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി വി​ല​യി​രു​ത്താ​ൻ സി​പി​ഐ; 15 മു​ത​ൽ നേ​തൃ​യോ​ഗ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സി​പി​ഐ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ങ്ങ​ൾ 15 മു​ത​ൽ 18 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. 15-ാം തീ​യ​തി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും 16ന് ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും യോ​ഗം ചേ​രും. തു​ട​ർ​ന്ന് 17, 18 തീ​യ​തി​ക​ളി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ന​ട​ക്കു​ക.

വി​വി​ധ ജി​ല്ലാ കൗ​ൺ​സി​ലു​ക​ൾ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണ് നേ​തൃ​യോ​ഗ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ക. ജി​ല്ലാ കൗ​ൺ​സി​ലു​ക​ളി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​നും മ​റ്റ് സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കും നേ​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സി​പി​എ​മ്മി​ന് മേ​ൽ മാ​ത്രം കെ​ട്ടി​വെ​ച്ച് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നും പ​രാ​ജ​യ​ത്തി​ൽ സി​പി​ഐ നേ​തൃ​ത്വ​ത്തി​നും തു​ല്യ പ​ങ്കു​ണ്ടെ​ന്നു​മു​ള്ള പൊ​തു​വി​കാ​ര​മാ​ണ് കീ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന കൗ​ൺ​സി​ലി​ലും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നേ​ക്കും.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം പാ​ർ​ട്ടി​ക്കു വേ​ണ​മെ​ന്ന സി​പി​ഐ​യു​ടെ ആ​വ​ശ്യം ഇ​തു​വ​രെ​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഉ​പ​നേ​താ​വ് സ്ഥാ​നം ഒ​രു കാ​ര​ണ​വ​ശാ​ലും സി​പി​ഐ​യ്ക്കു ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു സി​പി​എം.

Kerala

'വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, വിജയത്തിൽ മതിമറക്കരുത്': കെ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന്‍റെ മൃഗീയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കെ. മുരളീധരൻ. അതനുസരിച്ചു നേതാക്കൾ പെരുമാറണം. 2001ൽ താനടക്കമുള്ളവർ വിജയത്തിൽ മതിമറന്നതിന് പിന്നാലെ തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണം. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു. 5000 മുതൽ 7000 വരെ ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.

Kerala

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സു​നാ​മി; ഒ​രു ഡ​സ​ൻ മ​ന്ത്രി​മാ​ർ വ​ന​വാ​സ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ നാ​ലാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സു​നാ​മി. നി​ല​വി​ൽ യു​ഡി​എ​ഫ് 96 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 41 സീ​റ്റി​ലും എ​ൻ​ഡി​എ ര​ണ്ട് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ 12 മ​ന്ത്രി​മാ​ർ ഇ​പ്പോ​ഴും പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് പ്ര​മു​ഖ​രെ​ല്ലാം ലീ​ഡ് ചെ​യ്യു​മ്പോ​ള്‍ മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, വി. ​ശി​വ​ന്‍​കു​ട്ടി, വീ​ണാ ജോ​ർ​ജ്, ഗ​ണേ​ഷ് കു​മാ​ർ, ആ​ർ. ബി​ന്ദു, പി. ​രാ​ജീ​വ്, അ​ബ്ദു​റ​ഹി​മാ​ൻ, ക​ട​ന്ന​പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​ബി.​രാ​ജേ​ഷ്, ജെ. ​ചി​ഞ്ചു​റാ​ണി, എ. ​കെ.​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​രെ​ല്ലാം പ​രാ​ജ​യ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

പ​റ​വൂ​രി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ മി​ക​ച്ച ലീ​ഡു​മാ​യി മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ല്‍ ധ​ര്‍​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഞ്ചാം റൗ​ണ്ടി​ലും പി​ന്നി​ലാ​ണ്. അ​ഞ്ച് റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1090 വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

Kerala

ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്നു; യു​ഡി​എ​ഫ് സെ​ഞ്ചു​റി തി​ക​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം. നാ​ലാം റൗ​ണ്ടി​ലേ​ക്ക് വോ​ട്ടെ​ണ്ണ​ൽ ക​ട​ന്ന​പ്പോ​ൾ യു​ഡി​എ​ഫ് 102 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 37 സീ​റ്റി​ലും എ​ൻ​ഡി​എ ഒ​രു സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും 13 മ​ന്ത്രി​മാ​രും പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, പി.​രാ​ജീ​വ്, ഒ.​ആ​ർ.​കേ​ളു, വി.​ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്, അ​ബ്‌​ദു​റ​ഹി​മാ​ൻ, എം.​ബി. രാ​ജേ​ഷ്, ജെ.​ചി​ഞ്ചു​റാ​ണി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, പി.​പ്ര​സാ​ദ് എ​ന്നി​വ​ർ പി​ന്നി​ലാ​ണ്.

യു​ഡി​എ​ഫ് പ്ര​മു​ഖ​രെ​ല്ലാം മു​ന്നി​ലാ​ണ്. പേ​രാ​വൂ​രി​ൽ കെ.​കെ.​ഷ​ല​ജ​യും പി​ന്നി​ലാ​ണ്. അ​തേ​സ​മ​യം ബേ​പ്പൂ​രി​ൽ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ എ​ൽ​ഡി​എ​ഫ് വ​ൻ ത​ക​ർ​ച്ച​യാ​ണ് നേ​രി​ട്ട​ത്.

 

Kerala

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ക​ണ്‍​ട്രോ​ളിം​ഗ് ബ​ട്ട​ണ്‍ കൈ​യി​ലെ​ടു​ത്തു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ചൂ​ണ്ടു​വി​ര​ലി​ല്‍ ഒ​തു​ക്കി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍. തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലി​രു​ന്നാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ നി​യ​ന്ത്ര​ണം.

പു​ല​ര്‍​ച്ചെ സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ തു​റ​ക്ക​ല്‍ അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൂ​ടെ അ​റി​യാ​നാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം സി​ഇ​ഒ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ സം​ശ​യ​ങ്ങ​ള്‍​ക്കും ഇ​ട​യ്ക്കി​ടെ അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ട്.

സു​ര​ക്ഷ​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന​ത്തെ പോ​ലീ​സ് നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യും കേ​ന്ദ്ര സേ​ന​ക​ളു​ടെ കോ -​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യും ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​ന്നു. ഓ​ഫീ​സി​ല്‍ ഇ​രു​ന്നാ​കും ഇ​ന്ന​ത്തെ വോ​ട്ടെ​ണ്ണ​ല്‍ നി​യ​ന്ത്ര​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ.​ര​ത്ത​ന്‍ യു. ​കേ​ല്‍​ക്ക​ര്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലേ​യും വി​വ​ര​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ല​ഭ്യ​മാ​ണ്. ഒ​ട്ടേ​റെ ഉ​ദ്യോ​ഗ​സ്ഥ​രേ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രേ​യു​മാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള​ത്.

 

Kerala

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം; പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ധ​ർ​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ. 733 വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഷീ​ദാ​ണ് ഇ​പ്പോ​ൾ ലീ​ഡു ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി സ​ഭ​യി​ലെ പ​ത്തു മ​ന്ത്രി​മാ​ർ ഇ​പ്പോ​ൾ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്.

റോ​ഷി അ​ഗ​സ്‌​റ്റി​ൻ, വി. ​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, പി.​രാ​ജീ​വ്, ഒ.​ആ​ർ.​കേ​ളു, ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്, അ​ബ്‌​ദു​റ​ഹി​മാ​ൻ, എം.​ബി.​രാ​ജേ​ഷ്, ജെ.​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ പി​ന്നി​ലാ​ണ്. യു​ഡി​എ​ഫ് പ്ര​മു​ഖ​രെ​ല്ലാം മു​ന്നി​ലാ​ണ്.

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി.​സു​ധാ​ക​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. തൃ​ത്താ​ല​യി​ൽ ലീ​ഡ് തു​ട​ർ​ന്ന് വി.​ടി.​ബ​ൽ​റാം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കെ.​മു​ര​ളീ​ധ​ര​ൻ ലീ​ഡ് ചെ​യ്യു​ന്നു. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.

National

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: മു​ർ​ഷി​ദാ​ബാ​ദി​ൽ ബോം​ബേ​റ്, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗി​നി​ടെ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ നൗ​ഡ​യി​ൽ ബോം​ബേ​റ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ചു. അ​ക്ര​മ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ മ​നോ​ജ് അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ആം ​ജ​ന​ത ഉ​ന്ന​യ​ൻ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ ഹു​മാ​യൂ​ൺ ക​ബീ​റി​നെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യി.അക്രമകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ റോ​ഡ്ഷോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് എ​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​ന് നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന റോ​ഡ്ഷോ വ​ട​ശേ​രി​യി​ലാ​ണ് അ​വ​സാ​നി​ക്കു​ക. ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം ഇ​റ​ങ്ങു​ന്ന ന​രേ​ന്ദ്ര മോ​ദി ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക് പോ​കും.

എ​ൻ​ഡി​എ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ബി​ജെ​പി നേ​താ​ക്ക​ളാ​യ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ, കെ. ​അ​ണ്ണാ​മ​ലൈ തു​ട​ങ്ങി​യ​വ​രും റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​ൽ മോ​ദി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് പ്രധാനമന്ത്രി എത്തുന്നത്.

സ്റ്റാ​ലി​ൻ ഇ​ന്ന് ധ​ർ​മ്മ​പു​രി, സേ​ലം ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ത്തും. ഈ ​മാ​സം 23നാ​ണ് ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; വ​നി​താ പോ​ളിം​ഗ് 80% ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ പോ​ളിം​ഗ് 80 % ക​ട​ന്നു. കേ​ര​ള​ത്തി​ലെ മൊ​ത്തം സ്ത്രീ ​വോ​ട്ട​ർ​മാ​ർ 1,39 , 21,868 ആ​ണ് . പു​രു​ഷ​ന്മാ​ർ 1, 32, 20, 811 ആ​ണ്. ചു​രു​ക്ക​ത്തി​ൽ പു​രു​ഷ​ന്മാ​രെ​ക്കാ​ൾ 6% സ്ത്രീ​ക​ൾ കൂ​ടു​ത​ലാ​യി വോ​ട്ട് ചെ​യ്തു .

പോ​ളിം​ഗ് ദി​വ​സം ത​ന്നെ സ്ത്രീ​ക​ളു​ടെ അ​മ്പ​ര​പ്പി​ക്കു​ന്ന ഈ ​പ്രാ​തി​നി​ധ്യ​വും നീ​ണ്ട ക്യൂ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മു​ള്ള ബൂ​ത്തു​ക​ളി​ലും വ​ൻ ക്യൂ​വാ​യി​രു​ന്നു. പ​ല ജി​ല്ല​ക​ളു​ടെ​യും ക​ണ​ക്കെ​ടു​ത്താ​ൽ ന​ഗ​ര ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ​ക​ൾ മു​ന്നി​ൽ എ​ത്തി .

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ല്ലം പോ​ലു​ള്ള ജി​ല്ല​ക​ളി​ൽ ഏ​താ​ണ്ട് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്മാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് ചെ​യ്ത​ത്. മാ​ത്ര​മ​ല്ല വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ക്കു​ന്ന​തി​ലും സ്ത്രീ​ക​ൾ ത​ന്നെ​യാ​ണ് മു​ന്നി​ൽ

2021 ൽ ​ന​മു​ക്ക് 12 വ​നി​താ എം​എ​ൽ​എ​മാ​രേ ഉ​ണ്ടാ​യി​രു​ന്നു.​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ത്തി​ൽ സ്ഥി​തി ഇ​ത​ല്ല. അ​വി​ടെ സ്ത്രീ ​സം​വ​ര​ണം ഏ​റെ​ക്കു​റെ പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ വ​നി​താ പ്ര​സി​ഡ​ന്‍റ്മാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ സി​പി​എം 12 ഇ​ട​ത്തും സി​പി​ഐ അ​ഞ്ചി​ട​ത്തും കോ​ൺ​ഗ്ര​സ് ഒ​മ്പ​തി​ട​ത്തും മു​സ്‌​ലിം ലീ​ഗ് ര​ണ്ടി​ട​ത്തും ബി​ജെ​പി 14 ഇ​ട​ത്തു​മാ​ണ് വ​നി​ത​ക​ളെ മ​ത്സ​രി​പ്പി​ച്ച​ത്.

സ്ത്രീ​ക​ളു​ടെ ക​ട​ന്നു​വ​ര​വ്

അ​ധി​കാ​രം കൂ​ടും​തോ​റും സ്ത്രീ ​പ്രാ​തി​നി​ധ്യം കു​റ​യും എ​ന്നാ​ണ് പൊ​തു​വേ ജ​നാ​ധി​പ​ത്യ​ത്തി​ൽ ക​രു​തു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​രം കി​ട്ടു​മ്പോ​ൾ അ​വി​ടെ അ​ധി​കാ​ര​ത്തി​ന്‍റെ ശ​ക്തി കു​റ​വാ​ണ​ല്ലോ .

എ​ന്നാ​ൽ സ​മീ​പ​കാ​ല​ത്താ​യി സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ്ര​വ​ണ​ത​ക​ളും കു​ടും​ബ​ശ്രീ പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​വും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ലി​യ സ്വാ​ധീ​ന​വും സ്ത്രീ​ക​ളെ കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര പോ​ലു​ള്ള​വ എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ക്കു​മെ​ന്ന് പ​റ​യു​ക വ​യ്യ. ഗ്യാ​സ് സ​ബ്സി​ഡി പോ​ലു​ള്ള സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളും കു​ടും​ബ, പെ​ൻ​ഷ​ൻ പോ​ലു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളും സ്ത്രീ ​വേ​ട്ട​ർ​ന്മാ​രെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ പു​തി​യ ത​ല​മു​റ​യി​ലെ വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലേ​ക്ക​ടു​പ്പി​ച്ച​ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​ന​മാ​ണ് പ്ര​ധാ​നം. തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യോ എ​ന്ന പേ​ടി​യും സ്ത്രീ ​വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ ​വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലാ​യി വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കും എ​ന്ന് പ്ര​വ​ചി​ക്കു​ക വ​യ്യ. കാ​ര​ണം ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല പോ​ലു​ള്ള വി​ഷ​യം സ്ത്രീ ​വോ​ട്ട​ർ​മാ​രെ കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ അ​ങ്ങ​നെ പ​റ​യു​ക സാ​ധ്യ​മ​ല്ല.

ഇ​നി പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കാ​ൻ പോ​കു​ന്ന നാ​രീ ശ​ക്തി വ​ന്ദ​ൻ നി​യ​മ​ങ്ങ​ൾ പോ​ലു​ള്ള വ​നി​താ സം​വ​ര​ണ നി​യ​മ​ങ്ങ​ൾ കൂ​ടി വ​ന്നാ​ൽ സ്ത്രീ ​സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​കും. സ​മീ​പ​കാ​ല​ത്ത് കേ​ര​ള സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ ന​ട​ത്തി​യ ശാ​ക്തീ​ക​ര​ണ​വും മു​ന്നേ​റ്റ​വും വ​ലി​യൊ​രു വി​പ്ല​വ​ത്തി​ലേ​ക്ക് ആ​ണ് നാ​ടി​നെ ന​യി​ക്കു​ക എ​ന്ന​തി​ന്‍റെ കാ​ഹ​ള​മാ​ണീ തെ​ര​ഞ്ഞെ​ടു​പ്പ്.

Kerala

തുടർഭരണം ഉറപ്പാക്കാമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. തുടർഭരണ സാധ്യതയും പോളിംഗ് ട്രെൻഡും പരിശോധിക്കുന്ന യോഗത്തിൽ പ്രാഥമിക അവലോകന റിപ്പോർട്ടുകളും ചർച്ചയാകും.

അതേസമയം, സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നാണ് ശനിയാഴ്ച ചേർന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തിയത്.

72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. 12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ. ​​​രാ​​​ജ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, പി. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക്കുമെന്നും യോഗം വിലയിരുത്തി.

അ​​​ടൂ​​​രി​​​ലും ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. എ​​​ങ്കി​​​ലും ഈ ​​​ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഭം​​​ഗി​​​യാ​​​യി ന​​​ട​​​ത്താ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഫ​​​ലം വ​​​ന്ന​​​തി​​​നു ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Kerala

തി​രു​വ​മ്പാ​ടി​യ​ട​ക്കം തി​രി​ച്ചു​പി​ടി​ക്കും; 22 സീ​റ്റി​ൽ വി​ജ​യി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്ക് മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​യു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്. 22 സീ​റ്റി​ൽ വി​ജ​യം ഉ​റ​പ്പാ​ണ്. യു​ഡി​എ​ഫ് ത​രം​ഗ​മു​ണ്ടാ​യാ​ൽ 24 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു.

മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്ന 12 സീ​റ്റി​ലും വി​ജ​യ​മു​റ​പ്പാ​ണ്. കോ​ഴി​ക്കോ​ട് സൗ​ത്ത്, തി​രു​വ​മ്പാ​ടി, കു​ന്ദ​മം​ഗ​ലം, കുറ്റ്യാടി സീ​റ്റു​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​യും. ഇ​തി​നു പു​റ​മേ താ​നൂ​ര്‍, ക​ള​മ​ശേ​രി സീ​റ്റു​ക​ളി​ലും വി​ജ​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​ര്‍​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്നു.

യു‍​ഡി​എ​ഫ് തം​ര​ഗ​മി​ല്ലെ​ങ്കി​ല്‍ പോ​ലും മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​യും. പേ​രാ​മ്പ്ര​യി​ലും ഗു​രു​വാ​യൂ​രി​ലും കൂ​ത്തു​പ​റ​മ്പി​ലും ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി. യു​ഡി​എ​ഫ് നൂ​റ് സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Kerala

അഞ്ച് ജില്ലകളിലെ മുഴുവന്‍ സീറ്റുകളും പിടിക്കും, പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലം: വി.ഡി. സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് ഉണ്ടായാല്‍ അത്ഭുതപ്പെടാനാകില്ല. 43 സീറ്റുകള്‍ യുഡിഎഫിന് ലഭിക്കും. യുഡിഎഫ് ടാര്‍ഗറ്റ് ചെയ്ത് പ്രചാരണം നടത്തിയിരുന്നുവെന്ന് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിരുന്നു. അഞ്ചു ജില്ലകളായിരുന്നു യുഡിഎഫിന്‍റെ ടാര്‍ഗറ്റ്. ഈ ജില്ലകളിലെ 43 സീറ്റ് കിട്ടിയാലും അത്ഭുതമില്ല. സംസ്ഥാനത്ത് ഒട്ടാകെ യുഡിഎഫ് തരംഗം ഉണ്ടാകും. നിലവില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ട്. അതിന് ബദല്‍ സംവിധാനമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ മാറ്റം ഉണ്ടാക്കുമെന്നും, അത് ജനങ്ങളെ ബോധിപ്പിച്ചതിലൂടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. നല്ല പോളിംഗ് ശതമാനമായിരുന്നു. പ്രവാസികള്‍ കൂടി എത്തിയിരുന്നെങ്കില്‍ കുറച്ചു കൂടെ ശതമാനം കൂടുമായിരുന്നു. പുറത്ത് പഠിക്കുന്നവരും കൂടുതലാണ്. 30 വര്‍ഷത്തിനിടയിലെ മികച്ച പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിയത്. തുടക്കം മുതലേ വിജയ പ്രതീക്ഷയുണ്ട്. ദളിത് - പിന്നാക്ക സംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

യുഡിഎഫില്‍ നിന്നും 2005ല്‍ വിട്ടുപോയവര്‍ വരെ തിരികെയെത്തി. സിപിഎമ്മില്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ മുതിര്‍ന്ന നേതാക്കന്മാരാണ്. യുവ മുഖ്യമന്ത്രിയെയും വനിത മുഖ്യമന്ത്രിയേയും കുറിച്ചാണ് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നത്. മന്ത്രിമാര്‍ മണ്ഡലത്തിനു പുറത്ത് പ്രചാരണത്തിന് പോകാത്തത് എന്തുകൊണ്ടാണ്.

സിപിഎം അധികാരത്തില്‍ വരില്ല. സര്‍ക്കാരിന്‍റെ പണം ഉപയോഗിച്ചാണ് ഇലക്ഷന്‍ പ്രചരണം നടത്തിയത്. നാട് മുഴുവന്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ഫ്‌ളക്സ് ബോര്‍ഡുകളാണ് പ്രചാരണത്തിന് വച്ചത്. സാമ്പത്തിക പ്രശ്‌നം ഉള്ളതുകൊണ്ട് ഞങ്ങള്‍ക്കത്ര ഫ്‌ളക്സ് വയ്ക്കാന്‍ പറ്റിയില്ല.

സര്‍ക്കാരിന്‍റെ പണമാണ് തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് ഉപയോഗിച്ചത്. മറ്റ് ഒരു സംസ്ഥാനത്തും ഇത് ഇല്ല. സര്‍ക്കാരിനെതിരായ വികാരം വോട്ടായി പ്രതിഫലിക്കും. യുഡിഎഫ് വന്നാല്‍ മാറ്റം ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി. അതിനായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ട്.

ന്യൂനപക്ഷ വോട്ട് യുഡിഎഫിന് കിട്ടിയതില്‍ ശിവന്‍കുട്ടിക്ക് എന്താണ്. എന്‍ഡിഎ എവിടെയും അക്കൗണ്ട് തുറക്കാന്‍ സാധ്യത ഇല്ല എന്നതാണ് ഇതുവരെ മനസിലാക്കിയത്. കുന്നത്തുനാട് കോണ്‍ഗ്രസ് പിടിച്ചെടുക്കും. ട്വന്‍റി20 മൂന്നാം സ്ഥാനത്തായിരിക്കും എന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Kerala

യു​ഡി​എ​ഫ് വ​ൻ വി​ജ​യം​നേ​ടും; ബം​ഗാ​ളി​ലേ​ത് പോ​ലെ സി​പി​എം ഒ​ലി​ച്ചു​പോ​കും: ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മു​ന്ന​ണി നൂ​റ് സീ​റ്റ് നേടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. 1977-ലെ ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​വ​ർ​ത്തി​ച്ചാ​ൽ പോ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

പ​ശ്ചി​മ ബം​ഗാ​ളി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ സി​പി​എം കേ​ര​ള​ത്തി​ലും ഒ​ലി​ച്ചു​പോ​കു​ന്ന കാ​ഴ്ച​യ്ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മു​ണ്ട്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലും ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നാ​ണ് വോ​ട്ട് ചെ​യ്ത​ത്. പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ക്ക് നേ​രാ​യ അ​തി​ക്ര​മം കാ​ട​ത്ത​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും പ​യ്യ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സി​പി​എം കാ​ട​ത്ത​മാ​ണ് കാ​ണി​ക്കു​ന്ന​ത്.

കാ​ർ ക​ത്തി​ക്കു​ന്നു, ചു​വ​രെ​ഴു​താ​ൻ സ്ഥ​ലം കൊ​ടു​ത്ത​തി​ന് ചു​വ​ർ ഇ​ടി​ച്ച് ക​ള​യു​ന്നു. പ​രാ​ജ​യ​ത്തി​ൽ നി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ സി​പി​എം ഇ​പ്പോ​ഴും ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മനസമ്മത തിരക്കിനിടയിലും വോട്ട് ചെയ്യാൻ ഓടിയെത്തി നയന

കേളകം: സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ മനസ്സമ്മത ചടങ്ങിനിടയിലും ജനാധിപത്യ കടമ നിറവേറ്റി മാതൃകയായിരിക്കുകയാണ് കേളകം ചെട്ടിയാംപറമ്പ് സ്വദേശിനി നയന.

മനസ്സമ്മത ചടങ്ങിനായി ഒരുങ്ങിയ നയന കൊല്ലം സ്വദേശിയായ വരൻ എഡ്വിനൊപ്പമെത്തിയാണ് ചെട്ടിയാംപറമ്പ് ഗവ. യുപി സ്കൂൾ 159-ാം നമ്പർ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയത്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം വീണ്ടും ചടങ്ങിലേക്ക് മടങ്ങിയ വധുവിന് കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദനങ്ങൾ നേർന്നു.

വിവാഹ ഒരുക്കങ്ങളുടെ തിരക്കിനിടയിലും വോട്ട് ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് നയന മാധ്യമങ്ങളോടു പ്രതികരിച്ചു. ജീവിതത്തിലെ പുതിയ തുടക്കത്തോടൊപ്പം സമൂഹത്തിനുള്ള കടമയും നിറവേറ്റണം. രണ്ടും തുല്യ പ്രാധാന്യമുള്ളതാണെന്നും നയന പറഞ്ഞു.

ചെട്ടിയാംപറമ്പ് സ്വദേശി മാമൂട്ടിൽ ബേബി മിനി ദമ്പതികളുടെ മകളാണ് നയന.

Kerala

എറണാകുളത്ത് ഉയർന്ന പോളിംഗ്; ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്‌തത് തൃപ്പൂണിത്തുറ മണ്ഡലത്തിൽ

കൊച്ചി: എറണാകുളം ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് ശതമാനം 35.42. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത് എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത മണ്ഡലം തൃപ്പൂണിത്തുറയാണ്. 40 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നി രിക്കുന്നത്. വലിയ തിരക്കാണ് മറ്റു മണ്ഡലങ്ങളിലും അനുഭവപ്പെടുന്നത്.

സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയ് എറണാകുളം മണ്ഡലത്തിലെ അയ്യപ്പൻകാവ് എസ്എൻഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്‌ണൻ തൃക്കാക്കര മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.

പാലക്കാട് മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി, കെ. ബാബു എംഎൽഎയ്‌ക്കൊപ്പം തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഗേൾസ് ഹൈസ് കൂളിലെത്തി വോട്ട് ചെയ്തു. പിറവത്ത് യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് കുടുംബസമേതം തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ പോത്താനിക്കാട് പഞ്ചായത്തിലെ ആയങ്കരയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്‌കൂളിലെത്തി വോട്ട് ചെയ്തു.

Kerala

'ഭ​ര​ണം മാ​റ്റ​ണ​മെ​ന്നോ മാ​റ്റ​ണ്ടെ​ന്നോ പ​റ​യു​ന്നി​ല്ല, ജ​നാ​ധി​പ​ത്യം വി​ജ​യി​ക്ക​ണം': ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍

ചങ്ങനാശേരി: ജ​നാ​ധി​പ​ത്യം വി​ജ​യി​ക്ക​ണ​മെ​ന്നും അ​തി​ന് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​ഠി​ച്ച് ഓ​രോ വോ​ട്ടും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണം മാ​റ്റ​ണ​മെ​ന്നോ മാ​റ്റ​ണ്ടെ​ന്നോ ഞ​ങ്ങ​ള്‍ പ​റ​യു​ന്നി​ല്ല. ആ​രാ​ണ് ജ​യി​ക്കു​ന്ന​ത് അ​വ​ര്‍ വ​ര​ട്ടെ. ജ​നാ​ധി​പ​ത്യം വി​ജ​യി​ക്കു​ന്ന​ത് അ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ട് ജ​ന​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കേ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ അ​തി​ല്‍ ക​ക്ഷി ചേ​ര്‍​ന്നി​രി​ക്കു​ന്ന​യാ​ളാ​ണ്. അ​തു​കൊ​ണ്ട് അ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊ​ള്ള​യു​ടെ കാ​ര്യ​ത്തി​ല്‍ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണം. അ​തി​ന് യാ​തൊ​രു സം​ശ​യ​വു​മി​ല്ല. കോ​ട​തി​യും ഗ​വ​ണ്‍​മെന്‍റും വേ​ണ്ട​വ​ണം അ​തേ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും സു​കുമാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ഇത്തവണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഈ​ശ്വ​ര വി​ശ്വാ​സ​ത്തോ​ടെ: സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: പ​ഴ​യ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഈ​ശ്വ​ര വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യാ​ണു താ​ൻ ഇത്തവണ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും സ്ഥ​ലം എം​എ​ൽ​എ​യു​മാ​യ സി.​സി. മു​കു​ന്ദ​ൻ.

'ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ന്ന​ത്തെ വോ​ട്ട് എ​ന്നാ​ണു തോ​ന്നു​ന്ന​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ന്‍റെ ചി​ഹ്ന​ത്തി​ൽ വോ​ട്ടു​ചെ​യ്തു​കൊ​ണ്ട് 58 വ​ർ​ഷ​ത്തെ ച​രി​ത്രം മാ​റ്റി​ക്കു​റി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​നം ഞാ​ൻ എ​ടു​ത്ത​തു​പോ​ലെ മ​റ്റെ​ല്ലാ​വ​രും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​വി​ജ​യ​മു​ണ്ടാ​കും. അ​ദ്ഭു​ത​ക​ര​മാ​യ വി​ജ​യം നാ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് എ​ന്‍റെ പ്ര​തീ​ക്ഷ. താ​മ​ര​ചി​ഹ്ന​ത്തി​ൽ എ​ന്‍റെ ആ​ദ്യ​ത്തെ വോ​ട്ടാ​ണെ​ന്ന​തു വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും സി.​സി. മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ നാ​ട്ടി​ക​യി​ലെ സി​പി​ഐ പ്ര​തി​നി​ധി​യാ​യി​രു​ന്നു സി.​സി. മു​കു​ന്ദ​ൻ.

Kerala

ഭരണത്തുടർച്ച ഉറപ്പ്, ബേപ്പൂരിൽ സർവകാല റിക്കാർഡ് നേടും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ സർവകാല റിക്കാർഡ് തിരുത്തുന്ന വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ റിയാസ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് വോട്ടെടുപ്പ് ദിനം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല, സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥയെന്നും റിയാസ് പറഞ്ഞു.

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുകയുമാണെന്നും റിയാസ് ആരോപിച്ചു.

Kerala

ജ​നം പ്ര​ബു​ദ്ധ​രാ​ണ്; നൂ​റി​ല​ധി​കം സീ​റ്റ് നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തും: വി.​ഡി.​സ​തീ​ശ​ൻ

കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.

വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്‍റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്‍റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Movies

ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു, ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം; വോ​ട്ട് ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോളിംഗ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ലാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ന​ട​ൻ മോ​ഹ​ൻ​ലാ​ലും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ എ​ത്തി. വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ താ​രം മു​ട​വ​ൻ​മു​ക​ളി​ലെ സ്കൂ​ളി​ലെ​ത്തി. രാ​വി​ലെ 6.30 ക​ഴി​ഞ്ഞ​തോ​ടെ ത​ന്നെ താ​രം ക്യൂ​വി​ൽ എ​ത്തി.

ഏ​ക​ദേ​ശം 7.30ടെ​യാ​ണ് താ​രം വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ​ത്. മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ​ക്കും ആ​വേ​ശ​മാ​യി. എ​ല്ലാ​വ​രും താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

‘‘ഞാ​ൻ എ​ന്‍റെ ക​ട​മ ചെ​യ്തു. ഇ​നി നി​ങ്ങ​ളു​ടെ ഊ​ഴം, കേ​ര​ള​മേ വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ക’’​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച ശേ​ഷം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. 

30,471 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 883 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സം​സ്ഥാ​ന​ത്തെ 30,495 ബൂ​ത്തു​ക​ളി​ലാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത്.

Kerala

'കൊന്നുകളയുമെന്നാണ് സാബു ജേക്കബ് പറഞ്ഞത്, ആരില്‍ നിന്നും പണം വാങ്ങി ഡീല്‍ ഉറപ്പിച്ചിട്ടില്ല': പൂജ ജോമോന്‍

കൊച്ചി: ട്വന്‍റി20 ചെയര്‍മാന്‍ സാബു എം. ജേക്കബ് ഉന്നയിച്ച ഡീല്‍ വിവാദത്തിന് മറുപടിയുമായി രാജി വച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍. സാബു ജേക്കബ് പറഞ്ഞതു പോലെ കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനെ താന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും പൂജ ജോമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്, കോടീശ്വരനായ സാബുവിനെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റാത്തതു കൊണ്ടാണ് താന്‍ മാനനഷ്ടത്തിന് കേസ് നല്‍കാത്തതെന്നും പൂജ വ്യക്തമാക്കി.

എംഎല്‍എയെ ഇതുവരെ കണ്ടിട്ടില്ല. പഞ്ചായത്തില്‍ എംഎല്‍എ വന്നിട്ടു പോലും ഞാന്‍ കണ്ടിട്ടില്ല. 27-ാം തിയതി എംഎല്‍എംയുടെ വണ്ടിയില്‍ കയറി പോയി എന്ന് പറയുന്നു. അവിടെ സിസിടിവി പരിശോധിച്ചാല്‍, കടക്കാരോടൊക്കെ ചോദിച്ചാല്‍ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റും.

താന്‍ ബാങ്കില്‍ പോയി എന്നുള്ളത് സത്യമാണ്. ലോണ്‍ അദാലത്തില്‍ കിടക്കുകയാണ്. ബാങ്കില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ കൂട്ടുകാരനും കുടുംബ സുഹൃത്തുമായ പീറ്റര്‍ കുപ്ലാശേരിയെ കണ്ടപ്പോള്‍ സംസാരിച്ചു. അനിബെന്‍ കുന്നത്ത് വന്ന് എങ്ങനെയുണ്ട് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ചോദിച്ച് സംസാരിച്ചു. ആ വീഡിയോയാണ് ആരോ എടുത്ത് ഡീല്‍ എന്ന് പറഞ്ഞ് ഇട്ടതെന്നും പൂജ കൂട്ടിച്ചേർത്തു.

'മതവര്‍ഗീയത പരത്തുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോവാത്തതും അതിനെ എതിര്‍ക്കുന്നതും. ബിജെപിയിലേക്ക് പോയത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ സാബു ജേക്കബിന്‍റെ മറുപടി, ഞാന്‍ ട്വന്‍റി20 നിനക്ക് ഏല്‍പ്പിച്ചു തരാം നിനക്ക് നടത്താന്‍ പറ്റുമോ എന്ന ചോദ്യമായിരുന്നു.

ആദ്യം കോണ്‍ഗ്രസുകാരുടെ അടുത്ത് പോയിരുന്നു, അവര്‍ ട്വന്‍റി20യെ അംഗീകരിച്ചില്ല, അതുകൊണ്ടാണ് ബിജെപിയിലേക്ക് പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകും എന്നാണ് അന്ന് സാബു ജേക്കബ് പറഞ്ഞത്.

ബാബു ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഈ മണ്ഡലത്തില്‍ നില്‍ക്കാന്‍ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് അടൂരിലെ മുന്‍സിപ്പല്‍ ചെയര്‍മാനെ വില കൊടുത്ത് വാങ്ങിയതാണ്. ബിജെപിയില്‍ ചേര്‍ന്നതും ഞങ്ങളോട് ആരോടും തീരുമാനം എടുക്കാതെയാണ്. ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. ആരുടെലും നിന്നും വാങ്ങിക്കുകയുമില്ല. എനിക്ക് 30,000 രൂപ ഇവര്‍ ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. ആ ശമ്പളവും പഞ്ചായത്തിന്‍റെ ഓണറേറിയും കൊണ്ട് എനിക്ക് എന്‍റെ കടങ്ങള്‍ വീട്ടാന്‍ പറ്റും.

പക്ഷെ അതുപോലും ഉപേക്ഷിച്ച് ഞാന്‍ പോന്നത് എന്‍റെ ജീവനില്‍ കൊതിച്ചിട്ടാണ്. ഈ നിമിഷവും എനിക്ക് ഇവിടെ ഇരിക്കാന്‍ പേടിയാണ്. എന്നെ കൊന്നു കളയുമെന്നാണ് പരോക്ഷമായി ഭീഷണിപ്പെടുത്തിയത്. 11.30 ന് കൃത്യം കിറ്റക്‌സില്‍ എത്തണമെന്ന് പറഞ്ഞ് 11.15 ആകുമ്പോള്‍ അവരുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിളിക്കും. എത്തിയില്ലെങ്കില്‍ ശരിയാവില്ല എന്ന് പറയും. ഒരു മണിക്കൂര്‍ ടൂവീലര്‍ ഓടിച്ച് അവിടെ എത്തുമ്പോള്‍ പഞ്ചായത്തിലെ അജണ്ടകള്‍ എന്തുകൊണ്ട് അറിയിച്ചില്ല, ചര്‍ച്ച ചെയ്തില്ലെന്ന് ചോദിക്കും. ഒരുപാട് വഴക്കുകള്‍ ഒക്കെ പറയും.

മാനസികമായി ഒരുപാട് പീഡിപ്പിക്കും. ഡിപ്രഷന്‍റെ വക്കിലെത്തി. ഇതില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ആ അവസ്ഥ ഉണ്ടാവാതിരിക്കാനായാണ് രാജി വച്ചത്. എന്‍റെ ജീവന് ഭീഷണിയുണ്ട്. എന്‍റെ കുടുംബത്തിന് എന്തെങ്കിലും പറ്റുമോയെന്ന് പേടിയുണ്ട്.

എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇവര്‍ 15,000 രൂപ കൊടുക്കും. അതിന്‍റെ ബാക്കി വരെ ഞാന്‍ തിരിച്ചു കൊടുത്തിട്ടുണ്ട്. കോടീശ്വരനായ ഒരാളെ എതിര്‍ത്തു നില്‍ക്കാനും മാനനഷ്ടത്തിന് കേസ് കൊടുക്കാനും പറ്റാത്തതു കൊണ്ട് മാത്രമാണ് അതു കൊടുക്കാത്തത്.' - പൂജ ജോമോന്‍ പറഞ്ഞു.

Kerala

ആരുടെയും വോട്ടവകാശം നിഷേധിക്കാനാവില്ല: പോസ്റ്റല്‍ ബാലറ്റ് പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താനാകില്ലെന്നും അര്‍ഹരായ എല്ലാവര്‍ക്കും ബാലറ്റ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്‍കിയ വിവരം മൂന്നരയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കണം. വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന്
കോടതി വ്യക്തമാക്കി.

എന്‍ജിഒ യൂണിയന്‍റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്. തെരഞ്ഞടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടേണ്ട അവസാന ദിവസം ഇന്നാണ്. നേരത്തെ അപേക്ഷ നല്‍കിയിട്ടും വോട്ട് ചെയ്യാനെത്തിയ പല ഉദ്യോഗസ്ഥര്‍ക്കും ബാലറ്റ് പേപ്പര്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

Kerala

പോളിംഗ് 85 ശതമാനം കടന്നാൽ? ഇതിനു മുമ്പ് കടന്നപ്പോൾ സംഭവിച്ചത്..

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപന സമയത്തും അന്തിമ വോട്ടർ പട്ടിക പ്രഖ്യാപന വേളയിലുമൊക്കെ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ഒരു സ്വപ്നം പ്രധാനമായും പങ്കുവെച്ചിരുന്നു- ഇക്കുറി, ഏപ്രിൽ ഒമ്പതിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 ശതമാനത്തിനുമേൽ പോളിംഗ് ഉണ്ടാകും. അങ്ങനെ ഉണ്ടാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.

പരമാവധി കൂടുതൽ വോട്ടർമാരെ ചേർത്ത് ,വോട്ടർ വോട്ടർ പട്ടികയിലെ കരടുകളും തെറ്റുകളും തിരുത്തിയും മരിച്ചുപോയവരെ ഒഴിവാക്കിയും കൊണ്ടുള്ള ശുദ്ധമായ വോട്ടർ പട്ടിക അവതരിപ്പിച്ചു എന്ന് അഭിമാനം കൊണ്ട് കൂടിയാകാം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇങ്ങനെ 85 ശതമാനം പോളിംഗ് എന്ന സ്വപ്നം പങ്കുവച്ചത്.

എന്നാൽ ഇങ്ങനെ ഒരു പോളിംഗിലേക്ക് കേരളം ഇപ്പോൾ എത്തുമ്പോൾ അല്ലെങ്കിൽ എത്തിയാൽ എന്തായിരിക്കും സ്ഥിതി? അങ്ങനെ ഉണ്ടായാൽ വിജയ പരാജയങ്ങളെ ഈ പോളിംഗ് ശതമാനം എങ്ങനെ ബാധിക്കും? കുറയുന്നതും കൂടുന്നതും ഏതെങ്കിലും പാർട്ടികളെയോ മുന്നണികളെയോ പ്രത്യേക രീതിയിൽ സ്വാധീനിക്കുമോ?

കേരളത്തിൽ പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറയുന്നതിനും കൂടുന്നതിനും പലവിധ കാരണങ്ങളും ശാക്തിക ഘടകങ്ങളും ഉണ്ട് .എന്തിന് കഠിനമായ വെയിലോ മഴയോപോലും വോട്ടർമാരുടെ വരവിനെ സ്വാധീനിക്കാം.

തിരുവനന്തപുരം നഗരത്തിൽ നീണ്ട അവധി വന്നാൽ, മലബാറിൽ പ്രത്യേകിച്ചും ഗൾഫ് മേഖലയിൽ ട്രെയിൻ വിമാന സർവീസുകൾ ഒക്കെയാണ് വോട്ട് കുറയുന്നതും കൂട്ടുന്നതും. കാസർഗോഡ് ഭാഗങ്ങളിൽ മുംബൈയിൽ നിന്നുള്ള ഗതാഗതത്തെ ആശ്രയിച്ചിരിക്കും പലപ്പോഴും വോട്ടിന്‍റെ എണ്ണം. ഇടുക്കിയിൽ തോട്ടം തൊഴിലിന്‍റെ കണക്കനുസരിച്ചും.

എന്നാൽ ഇതൊന്നുമല്ലാതെ വോട്ടർമാരുടെ താത്പര്യക്കുറവാണ് കാരണമായി മാറുന്നതെങ്കിൽ ചിത്രം വേറൊന്നാണ്. രാഷ്ട്രീയക്കാരോട് താത്പര്യമില്ലാത്ത പുതുതലമുറയുടെ നിസംഗത, നിലവിലുള്ള സ്ഥാനാർഥിയോടുള്ള താത്പര്യക്കുറവ് മുതൽ വോട്ടിംഗ് ബഹിഷ്കരണം വരെ ഇതിന് കാരണമാകാം. കാഷ്മീർ പോലുള്ള സംസ്ഥാനങ്ങളിലെ ബൂത്ത് ഭീഷണികളോ ഒറ്റപ്പെടുത്തലോ കേരളത്തിൽ ഇല്ലെങ്കിലും സംഘടിതമായ ബഹിഷ്കരണമോ കൂട്ട വോട്ടു ചെയ്യലോ ആണ് മലയാളിക്ക് കൂടുതൽ പഥ്യം.

റിക്കോർഡിട്ട 85 .70 %

വോട്ടിംഗ് ശതമാനം കൂടിയാൽ വലതിന് കുറഞ്ഞാൽ ഇടതിന് എന്നിങ്ങനെ പൊതു വിലയിരുത്തലും സമവാക്യവും കേരളത്തിൽ ഉണ്ടായിരുന്നു. ഏറെക്കുറെ അത് അന്ന് ശരിയുമായിരുന്നു . കേരളത്തിലെ ഇടതുപക്ഷം കൂടുതൽ സംഘടിതരും ആ വോട്ടർമാരെല്ലാം ബൂത്തിൽ എത്തുന്നവരും ആയിരുന്നു. വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതിലും ഇടതുപക്ഷമായിരുന്നു മുന്നിൽ.

കോൺഗ്രസിനോ വലതു പാർട്ടികൾക്കോ അത്തരം സംവിധാനങ്ങൾ കുറവായിരുന്നു. കോൺഗ്രസിന് പിന്തുണ പലപ്പോഴും ജനക്കൂട്ടം ആകുമ്പോൾ ഇടതു പാർട്ടികൾക്ക് ശക്തി സംഘടനാ സംവിധാനമാണ്.

എന്നാൽ പുതിയ സാമൂഹ്യ സമവാക്യങ്ങൾ നിലവിൽ വന്നതോടെ പഴയ കണക്കുകൂട്ടലുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ട്. 2021ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 75.75 ആയിരുന്നു പോളിംഗ് ശതമാനം. 2016 ലെ 74.92 % എന്ന താരതമ്യത്തേക്കാൾ കൂടിയ പോളിംഗ് ആയിട്ടും ഇടതു സർക്കാർ അധികാരത്തിലേറി .

എന്നാൽ ചരിത്രത്തിലെ റിക്കാർഡ് പോളിംഗ് 1960ലായിരുന്നു. ഒറ്റത്തവണ മാത്രമേ നമ്മുടെ പോളിംഗ് 85 ശതമാനത്തിൽ കൂടുതലായി പോയിട്ടുള്ളൂ. അന്ന് 85.70 ആയിരുന്നു. രണ്ടാമത്തെ കൂടിയ പോളിംഗ് 1987ൽ ആയിരുന്നു - 80.53%.

66 വർഷം മുമ്പ് 85.7 ശതമാനം പോളിംഗ് നടന്നപ്പോൾ മൊത്തം വോട്ടർമാരുടെ എണ്ണം 96,04,331 ആയിരുന്നു. ചുരുക്കത്തിൽ 82 ലക്ഷം പേർ അന്ന് വോട്ട് ചെയ്തു. മൊത്തം സീറ്റുകൾ അന്ന് 126 ആയിരുന്നു.

കോൺഗ്രസ് പിഎസ്പി ലീഗ് സഖ്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തിൽ അധികാരത്തിലേറി. വിമോചന സമരത്തിന് തൊട്ടുപിന്നാലെ നടന്ന ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു ശേഷമുള്ള വൻ വാശിയുള്ള തെരഞ്ഞെടുപ്പ് ആയിരുന്നു അത്.

കേരളത്തിലെ പ്രധാന സമുദായങ്ങളും സഭകളും വിവിധ മത വിഭാഗങളും എല്ലാം രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ച കാലമായിരുന്നു. എന്നാൽ ഏറ്റവും കുറഞ്ഞ പോളിംഗ് 1957 ആയിരുന്നു - 66.22 %. അന്ന് അധികാരത്തിലേറിയത് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ആയിരുന്നു എന്നത് ശരിയാണ്. ഏറെക്കുറെ കണക്കാക്കിയാൽ കേരളത്തിൽ 70 നും 80 ശതമാനത്തിനും ഇടയിലാണ് നമ്മുടെ ശരാശരി നിരക്ക് .

പൗരബോധത്തിന്‍റെ ഉത്സവം

ഇത്തവണ പോളിംഗ് ശതമാനം ഉയർന്നാൽ എന്തായിരിക്കും അതിനർഥം? ജെൻസി എന്ന് വിളിക്കുന്ന പുതിയ തലമുറ തെരഞ്ഞെടുപ്പിൽ വലിയ താത്പര്യം കാണിക്കുന്നു എന്ന് പ്രാഥമികമായി തന്നെ കണക്കാക്കേണ്ടി വരും. മാത്രമല്ല പുതിയതരം സോഷ്യൽ മീഡിയ പോലുള്ള പ്രചരണ ആയുധങ്ങളുടെ ശക്തി പ്രകടമാകുന്ന അവസരം കൂടി ആകാം. അതെ, ഇത് 2.71 കോടി വോട്ടർമാരുടെ കരുത്താണ്.

എന്നാൽ പോളിംഗ് കൂടിയാൽ ഇന്ന പാർട്ടിക്ക് ഭരണത്തിലേറാൻ സാധ്യതയുണ്ട് എന്നുള്ള നിഗമനങ്ങൾ വർത്തമാന കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ശരിയാകണമെന്നില്ല. കൂടുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്‍റെ ശക്തി പ്രകടനമാകുന്നു - അത് രാജ്യത്തിന്‍റെ കൂടി മുന്നേറ്റമാകുമ്പോൾ പൗരബോധത്തിന്‍റെ ഉത്സവവും.

Kerala

പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു; വിതരണം 43 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. 43 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നിയന്ത്രിക്കുന്നത്.

വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥരെ പോലീസും റൂട്ട് ഓഫീസറും അനുഗമിക്കും.

വിതരണ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഉദ്യോഗസ്ഥർ ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് സാമഗ്രികൾ തിരിച്ചേല്പിക്കേണ്ടത്.

Kerala

കോണ്‍ഗ്രസ് വിട്ടവരെല്ലാം മുന്നണി സ്ഥാനാര്‍ഥികള്‍; ട്വന്‍റി20യുടെ കന്നിയങ്കവും: എറണാകുളത്തെ വോട്ടുചരിതം

കൊച്ചി: കലാശക്കൊട്ടിന്‍റെ ആവേശ തരംഗത്തിലാണ് കേരളം. പ്രകടന പത്രികയേക്കാളേറെ ഇത്തവണ ചര്‍ച്ചകളില്‍ നിറഞ്ഞത് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ്. രാഷ്ട്രീയ പോര് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കവെ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളും ചൂടുള്ള ചര്‍ച്ചയാവുകയാണ്.

മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാരാണ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍. ട്വന്‍റി20 സ്ഥാനാര്‍ഥികളുടെ കന്നിയങ്കവും അപരന്‍മാരുടെ എണ്ണവും പഴയ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടുന്നതുമൊക്കെയാണ് എറണാകുളത്തെ മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍.

പെരുമ്പാവൂരില്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസുകാര്‍

സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. കോണ്‍ഗ്രസ് സീറ്റ് തര്‍ക്കവും വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ട്വന്‍റി 20 സ്ഥാനാര്‍ഥിയെ മാറ്റിയതുമാണ് പെരുമ്പാവൂര്‍ ശ്രദ്ധ നേടാന്‍ കാരണമായത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി മനോജ് മൂത്തേടനെ പ്രഖ്യാപിച്ചതോടെ പല നാടകീയ സംഭവങ്ങള്‍ക്കും തിരശീല വീണു. പോരാട്ട ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ഥികളെല്ലാം തന്നെ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മറ്റു മുന്നണി പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മൂന്നു മുന്നണികളിലും സ്ഥാനാര്‍ഥികളായി എന്ന അപൂര്‍വതയും പെരുമ്പാവൂരിനുണ്ട്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ആയിരുന്ന ജിബി പാത്തിക്കല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

കോണ്‍ഗ്രസില്‍ നിന്നെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി

കുന്നത്തുനാട് മണ്ഡലം നിലനിര്‍ത്താനുള്ള തയാറെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥി പി.വി. ശ്രീനിജിന്‍. 2016ല്‍ നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.പി. സജീന്ദ്രന്‍ ആയിരുന്നു വിജയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 നേട്ടം കൊയ്ത മണ്ഡലത്തില്‍ ബാബു ദിവാകരന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടൂരില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു വന്ന നേതാവാണ് ബാബു ദിവാകരന്‍.

മണ്ഡലം മാറി എതിരാളികളില്‍ മാറിയില്ല

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്‍റെ കെ.എന്‍. ഉണ്ണികൃഷ്ണനും യുഡിഎഫിന്‍റെ ദീപക് ജോയിയും നേര്‍ക്കുനേര്‍ എത്തുന്നത് ഇത് രണ്ടാം തവണ. 2021ല്‍ വൈപ്പിന്‍ മണ്ഡലത്തിലാണ് ഇവര്‍ എതിരാളികളായത്. അന്ന് എണ്ണായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉണ്ണിക്കൃഷ്ണന്‍ ജയിച്ചു.

ഇത്തവണ വൈപ്പിനിലെ സിറ്റിംഗ് എംഎല്‍എയായ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് സിപിഎം മാറ്റി എം.ബി. ഷൈനിയെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കി. സിറ്റിംഗ് എംഎല്‍എയായ കെ. ബാബു പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം നിര്‍ദേശിച്ചത് ദീപക് ജോയിയെ ആയിരുന്നു.

ഇതോടെ അഞ്ചുകൊല്ലം മുമ്പ് വൈപ്പിനില്‍ ഏറ്റുമുട്ടിയവര്‍ ഇക്കുറി തൃപ്പൂണിത്തുറയില്‍ കൊമ്പുകോര്‍ക്കും. എന്നാല്‍ ഉണ്ണികൃഷ്ണന്‍ കെ.എന്‍. എന്ന പേരില്‍ അപര സ്ഥാനാര്‍ഥിയും ഉണ്ണികൃഷ്ണനെതിരെ രംഗത്തുണ്ട്. ട്വന്‍റി 20യുടെ നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടിംഗ് മെഷിനിലെ പേരുമാറ്റത്തിനായി ഹൈക്കോടതി കയറിയിറങ്ങുന്ന അഞ്ജലിയുടെ തിരക്ക് ഇതുവരെ കുറഞ്ഞിട്ടുമില്ല.

കോണ്‍ഗ്രസ് വിട്ടെത്തിയ വത്സല

2001 മുതല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കോട്ടയാണ് പറവൂര്‍ മണ്ഡലം. ഓരോ തവണയും ലീഡ് ഉയര്‍ത്തുന്ന സതീശനെ തോല്‍പ്പിക്കാന്‍ സിപിഎം കളത്തിലിറക്കിയത് കയ്പമംഗലം എംഎല്‍എയായ ഇ.ടി. ടൈസണ്‍ മാസ്റ്ററെയാണ്.

വത്സല പ്രസന്ന കുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണും കെപിസിസി ജനറല്‍സെക്രട്ടറിയുമായിരുന്നു വത്സല. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.

25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വി.ഡി. സതീശന് തികഞ്ഞ വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ്-എം മത്സരിക്കുന്ന പിറവം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനും നേതാവുമായ സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗം അനൂപ് ജേക്കബ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അനൂപ്.

വോട്ട് ഷെയര്‍ കുറവാണെങ്കിലും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ട്വന്‍റി20 കുന്നത്തുനാട് മണ്ഡലം കോ-ഓർഡിനേറ്ററുമായ ജിബി ഏബ്രഹാമിനെയാണ് എന്‍ഡിഎ കളത്തിലിറക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ച് വോട്ട് പിടിക്കാനാണ് ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിനെതിരെ അപരന്‍മാര്‍

കോതമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു അപരന്‍മാരാണ് ഉള്ളത്. ആന്‍റണി ജോണ്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ അജി നാരായണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

എതിരാളികള്‍ വീണ്ടും ഒപ്പം അപരനും

മന്ത്രി പി. രാജീവിന്‍റെ മണ്ഡലം എന്നാണ് കളമശേരി അറിയപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ എത്തുമ്പോള്‍ 2021ലെ അതേ മത്സര ചിത്രമാണ് തെളിയുന്നത്. പി. രാജീവിനെതിരെ വി. രാജീവ് എന്ന അപരന്‍ രംഗത്തുണ്ട്.

ബിഡിജെഎസിന്‍റെ എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിഡിജെഎസിന്‍റെ ജില്ലാ പ്രസിഡന്‍റ് ആയ ബിനുവിന്‍റെ കന്നിയങ്കമാണിത്. ഒരു വനിതാ സ്ഥാനാര്‍ഥിയും ഇത്തവണ കളമശേരിയിലുണ്ട്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്‍റര്‍ ഫോര്‍ ഇന്ത്യ (എസ്‌യുസിഐ) പാര്‍ട്ടി സ്ഥാനാര്‍ഥി എ. റജീന ആണ് വനിത സ്ഥാനാര്‍ഥി.

മണ്ഡലം മാറ്റി പരീക്ഷണം

ആലുവ മണ്ഡലത്തില്‍ 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അന്‍വര്‍ സാദത്ത് നാലാം തവണയും ജനവിധി തേടുമ്പോള്‍, മുന്‍ എംപി എ.എം. ആരിഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ബിജെപി സ്ഥാനാർഥിയായി എം.എ. ബ്രഹ്മരാജ് ആണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.

വനിതാ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍

രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം വൈപ്പിന്‍ മണ്ഡലത്തില്‍ കാണാനാകും. സിപിഎം സ്ഥാനാര്‍ഥിയായി എം.ബി. ഷൈനിയും ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അനിത തോമസുമാണ് മത്സരിക്കുന്നത്. ടോണി ചമ്മിണി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

തൃക്കാക്കര മണ്ഡലത്തിലും രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് പോരാട്ടം. സിറ്റിംഗ് എംഎല്‍എയായ ഉമ തോമസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അഡ്വ. പുഷ്പദാസ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗവുമായ പുഷ്പദാസിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി 20യുടെ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

കൊച്ചിയില്‍ ഷിയാസിന്‍റെ കന്നിയങ്കം

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും പോസ്റ്റര്‍ വിവാദവും വാര്‍ത്തകളില്‍ ഇടം നേടിയ മണ്ഡലമാണ് കൊച്ചി. മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫിന്‍റെ കെ.ജെ. മാക്സി. 2016ലും 2021ലും തുടര്‍ച്ചയായി കെ.ജെ. മാക്സി വിജയിച്ച മണ്ഡലമാണിത്. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി 20യുടെ അഡ്വ. സേവ്യര്‍ ജൂലപ്പന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

റിയാലിറ്റി ഷോ താരമാണ് സ്ഥാനാര്‍ഥി

അങ്കമാലി മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയായ റോജി എം. ജോണ്‍ വിജയ തുടര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എയായ സാജു പോള്‍ ആണ് സിപിഎം സ്ഥാനാര്‍ഥി. റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്തിടെയാണ് പ്രോമി ട്വന്‍റി20യില്‍ ചേര്‍ന്നതും. കന്നിയങ്കത്തിന് ഒരുങ്ങുകയാണ് പ്രോമി.

എറണാകുളം മണ്ഡലം

യുഡിഎഫിന്‍റെ കുത്തക മണ്ഡലമാണ് എറണാകുളം. ഇത്തവണ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് സിപിഎം അനുവദിച്ച മണ്ഡലമാണിത്. സാബു ജോര്‍ജ് ആണ് സിപിഎം സ്ഥാനാര്‍ഥി. സിറ്റിംഗ് എംഎല്‍യായ ടി.ജെ. വിനോദ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പി.ആര്‍. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ ശിവശങ്കര്‍ ചാനല്‍ ചര്‍ച്ചകളിലെയും നിറസാന്നിധ്യമാണ്.

മൂവാറ്റുപുഴ മണ്ഡലം

സിറ്റിംഗ് എംഎല്‍എയായ മാത്യു കുഴല്‍നാടനോടാണ് മൂവാറ്റപുഴയില്‍ സിപിഎമ്മിന്‍റെ എന്‍. അരുണിന്‍റെ മത്സരം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എന്‍. അരുണിന്‍റെ കന്നിയങ്കമാണിത്. ട്വന്‍റി20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Kerala

നേ​മ​ത്തെ ഡ​ബി​ള്‍ ലോ​ക്കി​ൽ മാ​റ്റ​മി​ല്ല; ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല: വി.ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ ഡ​ബി​ള്‍ ലോ​ക്കി​ൽ മാ​റ്റ​മി​ല്ലെ​ന്നും മ​ത്സ​രം എ​ൻ​ഡി​എ​യും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​ശി​വ​ൻ​കു​ട്ടി. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ഭി​ന്നി​പ്പി​ച്ച് നേ​മ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ര​വൊ​ക്കെ ബി​ജെ​പി ക്യാ​മ്പി​ൽ മാ​ത്ര​മാ​ണ് ആ​വേ​ശ​മു​ണ്ടാ​ക്കി​യ​ത്. കേ​ര​ള​ത്തെ വ​ഞ്ചി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാ​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

വോ​ട്ട​ർ പ​ട്ടി​ക നോ​ക്കി​യാ​ണ് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ത്. അ​തി​ൽ എ​സ്‍​ഡി​പി​ഐ​യെ​ന്നോ അ​ല്ലെ​ന്നോ നോ​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Kerala

ജ​ന​ങ്ങ​ളു​ടെ സ​ര്‍​വേ​യി​ല്‍ യു​ഡി​എ​ഫ് ബ​ഹു​ദൂ​രം മു​ന്നി​ൽ: കെ.​സി. വേ​ണു​ഗോ​പാ​ല്‍

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. റാ​ന്നി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ​ഴ​കു​ളം മ​ധു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം പേ​രൂ​ര്‍​ച്ചാ​ലി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ​രം ക​ടു​പ്പ​മാ​ണ​ന്നാ​ണ് കു​റെ സ​ര്‍​വേ​ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ സ​ര്‍​വേ​യി​ല്‍ യു​ഡി​എ​ഫ് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​ര്‍​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കും. വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ക ത​ന്നെ ചെ​യ്യും.

പി​ണ​റാ​യി​യു​ടെ മു​ന്നി​ല്‍ ക​വാ​ത്ത് മ​റ​ക്കു​ന്ന എം​എ​ല്‍​എ ആ​യി​രു​ന്നു പ്ര​മോ​ദ് നാ​രാ​യ​ണെ​ന്ന് വേ​ണു​ഗോ​പാ​ല്‍ കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള വി​ഷ​യ​ത്തി​ല്‍ റാ​ന്നി എം​എ​ല്‍​എ​യു​ടെ നി​ല​പാ​ട് എ​ന്താ​യി​രു​ന്നു​വെ​ന്ന് എ​ല്ലാ​ര്‍​ക്കും വ്യ​ക്ത​മാ​യ​താ​ണ്. സ്വ​ര്‍​ണം ക​ട്ട സ​ഖാ​ക്ക​ളെ​പ്പ​റ്റി ഒ​ര​ക്ഷ​രം എം​എ​ല്‍​എ മി​ണ്ടി​യി​ല്ല.

സി​പി​എം നേ​താ​ക്ക​ളാ​ണ് ജ​യി​ലി​ലാ​യ​ത്. അ​വ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കു​റ്റ​പ​ത്രം പോ​ലും ന​ല്‍​കി​യി​ട്ടി​ല്ല. ദുഃ​സ്വ​പ്ന​ത്തി​ല്‍ പോ​ലും മൂ​ന്നാം ത​വ​ണ പി​ണ​റാ​യി വ​രു​ന്ന​ത് കാ​ണാ​ന്‍ കേ​ര​ളീ​യ​ര്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Kerala

പ്രീ ​പോ​ൾ സ​ർ​വേ​ക​ൾ പെ​യ്ഡ്; യു​ഡി​എ​ഫ് സെ​ഞ്ചു​റി​യ​ടി​ക്കുമെന്ന് വി.​ഡി.സ​തീ​ശ​ൻ

കൊ​ച്ചി: യു​ഡി​എ​ഫ് നൂ​റി​ലേ​റെ സീ​റ്റു​ക​ളു​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പ്രീ ​പോ​ൾ സ​ർ​വേ​ക​ൾ പെ​യ്ഡാ​ണ്. യു​ഡി​എ​ഫി​ന്‍റെ മു​ന്നേ​റ്റം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് സ​ർ​വേ​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ന്ന് സ്ഥാ​പി​ക്കാ​നാ​ണ് ചാ​ന​ൽ സ​ർ​വേ​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന വി​കാ​രം ശ​ക്ത​മാ​ണ്. സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ‌​ട്ടി​ട​ത്ത് ബ​ദ​ൽ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് യു​ഡി​എഫ് വ​രു​ന്ന​ത്. അ​തി​ന് സ​മ​ഗ്ര​മാ​യ ത​യാ​റെ​ടു​പ്പ് യു​ഡി​എ​ഫ് ന​ട​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​ക്കു​മെ​ന്ന് ക​ണ്ട​പ്പോ​ൾ സി​പി​എം വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു വി​ടു​ക​യാ​ണ്. അ​തി​ലൊ​ന്നും യു​ഡിഎ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി യു​ഡി​എഫി​നെ പി​ന്തു​ണ​ച്ച​പ്പോ​ള്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ള്‍ എ​സ്ഡി​പി​ഐ, പി​ഡി​പി പി​ന്തു​ണ തേ​ടു​ന്നു. എ​സ്ഡി​പി​ഐ തീ​വ്ര​വാ​ദ സം​ഘ​ട​നാ​യാ​ണെ​ന്നാ​ണ് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ത് വാ​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ താ​ന്‍ അ​യ​ച്ചു​ത​രാം. അ​വ​രു​മാ​യി​ട്ടാ​ണ് ഇ​പ്പോ​ള്‍ സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

Kerala

കോ​ൺ​ഗ്ര​സ് പി​ന്തു​ണ അ​ഭി​മാ​ന​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു; പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ര​ക​മാ​ക്കി: ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് പി​ന്തു​ണ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് താ​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി.​സു​ധാ​ക​ര​ൻ. പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​ര​ക​മാ​ക്കി മാ​റ്റി. ഒ​രു കാ​ല​ത്ത് പാ​ർ​ല​മെ​ന്‍റി​ൽ സി​പി​എ​മ്മി​ന് 64 എം​പി​മാ​രു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് സി​പി​എം എം​പി​മാ​രു​ടെ എ​ണ്ണം ആ​റി​ലേ​ക്ക് ഒ​തു​ങ്ങി. പി​ണ​റാ​യി വി​ജ​യ​ന് അ​തി​ൽ വ​ലി​യ പ​ങ്കു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. താ​ൻ കോ​ൺ​ഗ്ര​സ് - ബി​ജെ​പി പി​ന്തു​ണ​യി​ൽ മ​ത്സ​രി​ക്കു​ന്നു എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബി​ജെ​പി പി​ന്തു​ണ താ​ൻ തേ​ടി​യി​ട്ടി​ല്ല.

ബി​ജെ​പി മ​തേ​ത​ര പ്ര​സ്ഥാ​ന​മ​ല്ല. താ​ൻ എ​സ്എ​ഫ്ഐ​യു​ടെ ആ​ദ്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. അ​ന്ന് പി​ണ​റാ​യി​യെ ആ​ർ​ക്കും അ​റി​യു​ക പോ​ലു​മി​ല്ല. ആ​ഞ്ഞു പി​ടി​ച്ചാ​ൽ സി​പി​എ​മ്മി​ന് ഇ​ത്ത​വ​ണ ഒ​ന്നോ ര​ണ്ടോ സീ​റ്റ് കി​ട്ടും. ത​ന്‍റെ സ്വാ​ത​ന്ത്ര്യം പി​ണ​റാ​യി​ക്ക് മു​ന്നി​ൽ അ​ടി​യ​റ​വ​യ്ക്കാ​ൻ ഞാ​നി​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​സ​ഭ്യം പ​റ​യ​ലാ​ണ് രാ​ഷ്ട്രീ​യ​മെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ക​രു​തു​ന്നു. സ​ജി ചെ​റി​യാ​ൻ ബി​ജെ​പി​യു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി മ​ത്സ​രി​ക്കു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​ലം കൈ​യാ​ണ് സ​ജി ചെ​റിയാ​ൻ. ര​ണ്ട് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന് കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്. ദാ​രി​ദ്ര്യ​ത്തി​ൽ ജ​നി​ച്ച​വ​ർ എ​ങ്ങ​നെ കോ​ടീ​ശ്വ​ര​ന്മാ​രാ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

National

ത​മി​ഴ്‌​നാ​ട്ടി​ൽ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ഡി​ജി​പി​യെ മാ​റ്റി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മേ​ധാ​വി​യെ മാ​റ്റി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​ജി​പി ജി. ​വെ​ങ്കി​ട്ട​രാ​മ​നെ ആ​ണ് മാ​റ്റി​യ​ത്. ഇ​തി​നു​പ​ക​ര​മാ​യി സ​ന്ദീ​പ് റാ​യ് റാ​ത്തോ​റി​നെ ഡി​ജി​പി​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വി​ട്ടു.

1992 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ന്ദീ​പ് റാ​യ് റാ​ത്തോ​ർ. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല സ​ന്ദീ​പ് റാ​യ് റാ​ത്തോ​റി​നാ​യി​രി​ക്കും. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ല​ത ത്രി​പാ​ഠി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​നു​പു​റ​മേ ത​മി​ഴ്നാ​ട്ടി​ലെ മ​റ്റ് പോ​ലീ​സ് ത​സ്തി​ക​ക​ളി​ലും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. താം​ബ​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി​രു​ന്ന എ. ​അ​മ​ൽ​രാ​ജി​ന് പ​ക​രം സ​ഞ്ജ​യ് കു​മാ​റി​നെ നി​യ​മി​ച്ചു.

ആ​ർ.​വി. ര​മ്യ ഭാ​ര​തി​യെ കോ​യ​മ്പ​ത്തൂ​ർ വെ​സ്റ്റ് സോ​ൺ ഐ​ജി​യാ​യി നി​യ​മി​ച്ചു. മ​ധു​ര സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണാ​യി അ​ഭി​ഷേ​ക് ദീ​ക്ഷി​തി​നെ നി​യ​മി​ച്ചു.

Kerala

സി​പി​എം ബോം​ബ് നി​ര്‍​മാ​ണം കു​ടി​ല്‍ വ്യ​വ​സാ​യ​മാ​ക്കി​യ പാ​ര്‍​ട്ടി: കെ.​സി. വേ​ണു​ഗോ​പാ​ല്‍

കോ​ഴി​ക്കോ​ട്: ചോ​ദ്യം ചോ​ദി​ക്കു​ന്ന​വ​രോ​ട് വീ​ട്ടി​ല്‍ പോ​യി ചോ​ദി​ക്കാ​ന്‍ പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. പാ​ര്‍​ട്ടി​ക്ക​ക​ത്ത് ചോ​ദ്യം ചോ​ദി​ച്ച ച​ന്ദ്ര​ശേ​ഖ​ര​നെ വെ​ട്ടി​ക്കൊ​ന്ന പാ​ര്‍​ട്ടി​യാ​ണ​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

എ​തി​ര്‍​ക്കു​ന്ന​വ​രെ വ​ക​വ​രു​ത്താ​ന്‍ ബോം​ബ് നി​ര്‍​മാ​ണം കു​ടി​ല്‍ വ്യ​വ​സാ​യ​മാ​ക്കി​യ പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും അ​വ​ര്‍ ബ​ജ​റ്റി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​ന് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​മോ​യെ​ന്ന് മാ​ത്ര​മേ ഇ​നി അ​റി​യേ​ണ്ട​തു​ള്ളൂ​വെ​ന്നും കെ.​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ള്‍ വ​ലി​യ ആ​ശ​ങ്ക​യി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്. അ​വ​ര്‍​ക്ക് നാ​ടി​നെ ഓ​ര്‍​ത്തെ​ങ്കി​ലും സ​മാ​ധാ​നം കി​ട്ടാ​ന്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തേ​ണ്ട​തു​ണ്ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം കു​റ്റ്യാ​ടി​യി​ല്‍ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ത സ​വാ​രി​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ല്‍ നേ​തൃ​ത്വം ന​ൽ​കി. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യും യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, കെ.​എം അ​ഭി​ജി​ത്ത്, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

ജനവിരുദ്ധ സർക്കാരിനെതിരേ കേരളം വിധിയെഴുതും: അൽക്കാ ലാംബ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനവിരുദ്ധ സർക്കാരിനെതിരെ കേരള ജനത ഒന്നടങ്കം വിധിയെഴുതുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്കാ ലാംബ. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്നതെന്നും അവർ വിമർശിച്ചു.

അരുവിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്‍റെ തൊളിക്കോട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ശബരിമലയിലെ സ്വർണക്കൊള്ള ആരോപണം മുതൽ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയതും കെഎസ്ആർടിസിയുടെ തകർച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും, വി.എസ്. ശിവകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അവർ അഭ്യർഥിച്ചു.

തൊളിക്കോട് പഞ്ചായത്ത് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ചായം സുധാകരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെബി മേത്തർ എംപി മുഖ്യപ്രഭാഷണം നടത്തി.

Kerala

'കേരളത്തില്‍ ഇടതുപക്ഷം തന്നെ.. പ്രതിപക്ഷ നേതാവ് നുണകള്‍ ആധികാരികമായി ആവര്‍ത്തിക്കുന്നു': പി. രാജീവ്

കൊച്ചി: കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണെന്ന് കളമശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് മന്ത്രിയുമായ പി. രാജീവ്. ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്.

രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ കൂട്ടുകെട്ടിന്‍റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. വി.ഡി. സതീശനോളം നുണകള്‍ ആവര്‍ത്തിക്കുന്ന മറ്റൊരു പ്രതിപക്ഷ നേതാവ് ചരിത്രത്തില്‍ ഇല്ലെന്നും പി. രാജീവ് ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.

ലക്ഷ്യം വികസനം

ജനങ്ങളുടെ പിന്തുണ കൂടും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗങ്ങളിലെ ജനങ്ങളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം കൂടുതല്‍ പേരുടെ അംഗീകാരം കിട്ടുന്നതിലേക്ക് എത്തി. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പിന്തുണ ഇത്തവണയുണ്ടാകും.

കളമശേരിയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം ചേര്‍ത്തു നിര്‍ത്തി കൊണ്ടുള്ള വികസന പദ്ധതികള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതുകൊണ്ട് തന്നെ അത് എല്ലാവരുടെയും ജീവിതത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വികസനം എന്നത് മനുഷ്യരുടെ ജീവിതത്തിന്റെ നിലവാരം ഉയര്‍ത്തുകയാണ് എന്ന കാഴ്ചപ്പാടോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. അത് തുടരേണ്ടതുണ്ട്.

ജുഡീഷല്‍ സിറ്റി, സയന്‍സ് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തികരിക്കാനായുള്ള ശ്രമം തുടരും. വിശദമായ വിഷന്‍ 2021 പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും നേതൃത്വം നല്‍കുക.

അരവിന്ദ് കെജരിവാളിനെ ജയിലില്‍ അയച്ചത് രാഹുല്‍ ഗാന്ധി

ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യങ്ങളാണ്. അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ക്ക് നേരത്തെ മനസിലായിട്ടുള്ളതാണ്. അത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മോശമായി ബാധിക്കില്ല.

സിപിഎം-ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യം എടുക്കല്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ കൂട്ടുകെട്ടിന്‍റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. അരവിന്ദ് കെജരിവാളിനെ ജയിലിലേക്ക് അയച്ചത് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചത് പ്രകാരം ഡല്‍ഹിയിലെ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ്.

അദ്ദേഹത്തിന്‍റെ ആഗ്രഹം ബിജെപി ഇതര മുഖ്യമന്ത്രിമാരെയെല്ലാം ഇഡിയെയും സിബിഐയും ഉപയോഗിച്ച് ജയിലിലേക്ക് അയക്കണം എന്നാണ്. ബിജെപിയുടെ ഒരു ടൂള്‍ ആയി ഇത്തരം ഏജന്‍സികളെ ഉപയോഗിക്കുന്നതില്‍ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയി അപക്വമായ നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്.

എഫ്സിആര്‍എക്കെതിരെ ശക്തമായ പ്രതിഷേധം

എഫ്സിആര്‍എ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്വത്ത് പൂര്‍ണമായിട്ടും ഏറ്റെടുക്കാനുള്ള വാതിലാണ് തുറന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രികളിലും ഡയാലിസിസ് സെന്‍ററിലുമൊക്കെ വിദേശത്തു നിന്നും ഫണ്ട് വരുന്നുണ്ട്.

ന്യൂനപക്ഷങ്ങളുടെ സ്വത്തിന്‍റെ ദേശസാത്ക്കരണമാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തില്‍ വേണ്ടത്ര പ്രതികരിക്കുന്നില്ല. ശക്തമായൊരു പ്രതിഷേധം എല്ലാ ഭാഗത്തു നിന്നും വരണ്ടേതുണ്ട്.

നുണകള്‍ ആവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ്

വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും വേണ്ടെന്ന് സതീശന്‍ പറഞ്ഞിട്ടുണ്ടോ? ഈ മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയുണ്ട്. എങ്ങനെയെങ്കിലും രണ്ടു വോട്ട് കിട്ടുക എന്നത് മാത്രമാണ് പ്രതിപക്ഷ നേതാവിന്‍റെ ലക്ഷ്യം. ഒരാള്‍ സ്ഥിരമായി നുണ പറയുന്നു. ഞങ്ങള്‍ ആ നുണ തുറന്നു കാണിക്കുന്നു.

തുറന്നു കാണിക്കുമ്പോള്‍ വീണ്ടും അതുപോലെ ആവര്‍ത്തിക്കുന്നു. ഏതെങ്കിലുമൊരു നുണ മുഖ്യമന്ത്രി പറഞ്ഞതെന്ന് തുറന്നു കാണിക്കട്ടെ. പ്രതിപക്ഷ നേതാവ് ഒരു ദിവസം എത്ര തവണയാണ് കാര്യങ്ങള്‍ മാറ്റി പറയുന്നത്.

ഞങ്ങള്‍ നിയമസഭയില്‍ അദ്ദേഹം കൊണ്ടുവന്ന നുണകള്‍ തുറന്നു കാണിക്കും. പിറ്റേ ദിവസം പുറത്തു വന്നിട്ട് അതേ നുണ തന്നെ ആവര്‍ത്തിക്കും. ഇത്രയും നുണകള്‍ ആധികാരികമായി ആവര്‍ത്തിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ല. മുഖ്യമന്ത്രി പറഞ്ഞ ഏതെങ്കിലും നുണ ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയട്ടെ നുണയാണെന്ന്.

വയനാട് ദുരിതബാധിതര്‍ക്കായി പിരിച്ച പണമെവിടെ?

സിപിഎമ്മിലെ കൊഴിഞ്ഞുപോക്കും രക്തസാക്ഷി ഫണ്ട് തട്ടിപ്പും ഒറ്റപ്പെട്ട ചില അപചയങ്ങള്‍ മാത്രമാണ്. യഥാര്‍ഥത്തില്‍ കാണേണ്ടത് വയനാട് ദുരന്തില്‍ പെട്ടവരുടെ പേരില്‍ പിരിച്ച പണത്തിന്‍റെ കണക്കാണ്.

ആ പണം പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി പ്രസിഡന്‍റിന്‍റെയും സംയുക്ത അക്കൗണ്ടിലുണ്ടെന്ന് പരസ്യമായി പറഞ്ഞതാണല്ലോ. രണ്ടു പേരും സമര്‍പ്പിച്ച രേഖകളില്‍ ആ പണം കാണുന്നില്ല. രാഹുല്‍ ഗാന്ധിയെ പോലുള്ള ആളുകള്‍ അതല്ലേ ആദ്യം ചോദിക്കേണ്ടത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ പേരില്‍ പിരിച്ച പണം പോലും ആവശ്യത്തിനയിവിനിയോഗിക്കാതെ തെറ്റായ രൂപത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ഗ്രസ്, ആ കോണ്‍ഗ്രസിനെയാണ് കേരളം യഥാര്‍ഥത്തില്‍ തുറന്നു കാട്ടേണ്ടത്.

മലിനീകരണം തടയും

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ജനപ്രതിനിധികളുമായി ഒരു യോഗം തീരുമാനിച്ചിട്ടുണ്ട്. അതിന് വേണ്ടി ഒരു കമ്മിറ്റി തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോകുന്നുണ്ട്. വ്യവസായങ്ങളില്‍ നിന്നും വായു മലിനീകരണവും മറ്റു മലിനീകരണവും ഉണ്ടാവാതിരിക്കാന്‍ വേണ്ടി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സീനിയര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറവുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകും.

ഇടതുപക്ഷത്തിന് അനുകൂലം

പിണറായി വിജയന്‍ ശക്തമായ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് നല്ല സ്വീകാര്യതയാണ് നമ്മുടെ സമൂഹത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പിന് അതിന്റെ രാഷ്ട്രീയമായിരിക്കും, നിയമസഭ തെരഞ്ഞെടുപ്പിന് മറ്റൊരു രാഷ്ട്രീയയമാണ്. അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷ.

Kerala

'ഭരണവിരുദ്ധ വികാരം ശക്തം; നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും': വി.എം. സുധീരൻ

നെടുമങ്ങാട്: കേരളം വെറുത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്‍റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തവർക്കെതിരായ ശക്തമായ ജനവികാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ആരോഗ്യരംഗത്തെ ലോകത്തിനു മാതൃകയാക്കി മാറ്റിയ മുൻ ആരോഗ്യമന്ത്രിയായ വി.എസ്. ശിവകുമാറിന് ലഭിക്കുന്ന ഓരോ വോട്ടും ഈ ജനവികാരത്തിന്‍റെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും; വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഇ​താ​ണ് മാ​റ്റം, ഇ​താ​ണ് വി​ക​സി​ത കേ​ര​ള​മെ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

എ​യിം​സ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ര്‍ വ​രെ​യു​ള്ള അ​തി​വേ​ഗ പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കും.

സം​സ്ഥാ​ന​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍ പു​ന​സം​ഘ​ടി​പ്പി​ക്കും. നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​ര്‍​ഷ​ത്തി​ൽ ര​ണ്ട് എ​ൽ​പി​ജി സി​ലി​ണ്ട​ര്‍ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഒ​രോ വീ​ടി​നും പ്ര​തി​മാ​സം 20000 ലി​റ്റ​ര്‍ സൗ​ജ​ന്യ കു​ടി​വെ​ള്ളം, ക്ഷേ​മ പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കും തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ വി.​വി.​രാ​ജേ​ഷ്, ട്വ​ന്‍റി 20 കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ചീ​ഫ് സാ​ബു ജേ​ക്ക​ബ്, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Sports

ഇ​നി രാ​ഷ്ട്രീ​യ ഗോ​ദ​യി​ൽ; ടെ​ന്നീ​സ് ഇ​തി​ഹാ​സം ലി​യാ​ൻ​ഡ​ർ പേ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടെ​ന്നീ​സ് ഇ​തി​ഹാ​സം ലി​യാ​ൻ​ഡ​ർ പേ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പേ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​നു​മാ​യി പേ​സ് നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തി​യി​രു​ന്നു. 2021 ൽ ​താ​രം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യും 2022 ലെ ​ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​സ് മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ബി​ജെ​പി ഇ​തി​ന​കം ര​ണ്ട് പ​ട്ടി​ക​ക​ളി​ലാ​യി 255 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി​യെ ബി​ജെ​പി സ​ഹാ​യി​ക്കു​ന്നു; സി​പി​എം തീ​വ്ര​വ​ല​തു​പ​ക്ഷ​മാ​യി മാ​റി: രാ​ഹു​ൽ ഗാ​ന്ധി

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ൽ കൂ​ട്ടു​ക​ച്ച​വ​ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സി​പി​എം തീ​വ്ര​വ​ല​തു​പ​ക്ഷ​മാ​യി മാ​റി​യെ​ന്നും ക​ണ്ണൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ട് പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്.​സി​പി​എം യ​ഥാ​ര്‍​ത്ഥ ഇ​ട​തു​പ​ക്ഷം അ​ല്ലാ​തെ​യാ​യി മാ​റി​യെ​ന്നും ബി​ജെ​പി​യും സി​പി​എ​മ്മും കോ​ര്‍​പ​റേ​റ്റ് പാ​ര്‍​ട്ടി​ക​ളാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വി​മ​ര്‍​ശി​ച്ചു. സി​പി​എം യ​ഥാ​ര്‍​ത്ഥ ഇ​ട​തു​പ​ക്ഷ​മ​ല്ലാ​താ​യി മാ​റി.

അ​തി​ന്‍റെ തെ​ളി​വാ​ണ് മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ളാ​യ വി.​കു​ഞ്ഞി​കൃ​ഷ്‌​ണ​നും ടി.​കെ. ഗോ​വി​ന്ദ​നും യു​ഡി​എ​ഫ് വേ​ദി​യി​ലി​രി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് ആ ​പാ​ർ​ട്ടി​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​യി. അ​തി​നാ​ലാ​ണ് അ​വ​ർ കോ​ൺ​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ബി​ജെ​പി പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് ര​ണ്ട് തെ​ളി​വു​ക​ളു​ണ്ട്.

അ​തി​ൽ ആ​ദ്യ​ത്തേ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​വി​ടെ പോ​യാ​ലും അ​മ്പ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ദൈ​വ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കാ​റു​ണ്ട്. പ​ക്ഷേ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ എ​ന്ത് കൊ​ണ്ട് മോ​ദി ശ​ബ​രി​മ​ല​യി​ലെ കാ​ര്യം ഉ​ന്ന​യി​ച്ചി​ല്ല. സി​പി​എം നേ​താ​ക്ക​ൾ ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണം മോ​ഷ്ടി​ച്ചു.

ഇ​തു​വ​രെ​യും അ​വ​ർ​ക്കെ​തി​രെ കേ​ന്ദ്രം ഒ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല. കാ​ര​ണം കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ജ​യി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ​ത് ആ​രൊ​ക്കെ ബി​ജെ​പി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും എ​തി​ർ​ക്കു​ന്നു​വോ അ​വ​രെ എ​തി​ർ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Kerala

ഹോം ​വോ​ട്ടിം​ഗ്; തി​ങ്ക​ളാ​ഴ്ച വോ​ട്ട് ചെ​യ്ത​ത് 10,922 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഹോം ​വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് വ​രെ 10,922 പേ​ര് ഹോം ​വോ​ട്ടിം​ഗ് ന​ട​ത്തി​യ​താ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ആ​കെ 2,07,757 പേ​രാ​ണ് ഹോം ​വോ​ട്ടിം​ഗി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

പ്രാ​യ​മാ​യ​വ​ർ​ക്കും അ​വ​ശ​രാ​യ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ഹോം ​വോ​ട്ടിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 85 വ​യ​സ് പി​ന്നി​ട്ട​വ​ർ​ക്കും, 40 ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യാ​ണ് ഹോം ​വോ​ട്ടിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള 7,561 പേ​രും ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള 3,361 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ എ​ന്നി​വ​ട​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഹോം ​വോ​ട്ടിം​ഗി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Kerala

സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പാ; പാ​ര​ഡി ഗാ​നം പാ​ടി രാ​ഹു​ൽ ഗാ​ന്ധി

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി സ്വ​ർ​ണം ക​ട്ട​ത് ആ​ര​പ്പാ എ​ന്ന പാ​ര​ഡി ഗാ​നം പാ​ടി. വേ​ദി​യി​ൽ സ്വ​ര്‍​ണം ക​ട്ട​ത് ആ​ര​പ്പാ എ​ന്ന പാ​ര‍​ഡി രാ​ഹു​ൽ ഉ​യ​ര്‍​ത്തി​യ​പ്പോ​ൾ സ​ഖാ​ക്ക​ളാ​ണെ അ​യ്യ​പ്പാ എ​ന്ന് സ​ദ​സി​ൽ നി​ന്ന് ബാ​ക്കി പാ​ട്ട് ഉ​യ​ര്‍​ന്നു.

പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ രാ​ഹു​ൽ ബി​ജെ​പി​യേ​യും എ​ൽ​ഡി​എ​ഫി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം ശ​ബ​രി​മ​ല സ്വ​ർ​ണക്കൊള്ള, റ​ബ​ർ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​മ്പ് ന​ൽ​കി​യി​രു​ന്ന സ​ബ്‌​സി​ഡി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​വ പു​ന​സ്ഥാ​പി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ളും ഡാ​റ്റ​യും മോ​ദി സ​ർ​ക്കാ​ർ അ​മേ​രി​ക്ക​യ്ക്ക് അ​ടി​യ​റ​വ് വെ​ച്ച​താ​യി രാ​ഹു​ൽ ആ​രോ​പി​ച്ചു. ബി​ജെ​പി​യു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക സ്രോ​ത​സ് അ​ദാ​നി​യാ​ണെ​ന്നും അ​മേ​രി​ക്ക​യി​ൽ അ​ദാ​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന കേ​സു​ക​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ മോ​ദി​യെ ല​ക്ഷ്യം വെ​ച്ചു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം ക​ട്ട​ത് മോ​ദി മ​റ​ന്നു​പോ​യ​ത് ഡീ​ലി​ന്‍റെ തെ​ളി​വ്: രാ​ഹു​ൽ ഗാ​ന്ധി

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് നേ​രി​ടു​ന്ന​ത് ബി​ജെ​പി - എ​ൽ​ഡി​എ​ഫ് സം​യു​ക്ത സ​ഖ്യ​ത്തെ​യാ​ണ്. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

ശ​ബ​രി​മ​ല​യി​ൽ സ്വ​ര്‍​ണം ക​ട്ട​തും അ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റ​ന്നു​പോ​യി. ഇ​ത് വെ​ളി​വാ​ക്കു​ന്ന​ത് ബി​ജെ​പി - സി​പി​എം ബ​ന്ധ​മാ​ണ്. സ്വ​ര്‍​ണം ക​ട്ട​വ​ര്‍​ക്ക് അ​ര്‍​ഹി​ക്കു​ന്ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് ഇ​ട​തു​പ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

ബി​ജെ​പി അ​വ​രെ എ​തി​ർ​ക്കു​ന്ന എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ക്കും. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഒ​രു നീ​ക്ക​വും ന‌​ട​ത്തു​ന്നി​ല്ല. ഇ​ത് ഡീ​ലി​ന്‍റെ തെ​ളി​വാ​ണ്. എ​നി​ക്കെ​തി​രെ 36 കേ​സു​ക​ളു​ണ്ട്. ബി​ജെ​പി എ​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണ്. 55 മ​ണി​ക്കൂ​ർ ഇ​ട​ത​ട​വി​ല്ലാ​തെ ചോ​ദ്യം ചെ​യ്‌​തി​ട്ടു​ണ്ട്.

എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം അ​ഴി​മ​തി​ക്കാ​രാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി എ​വി​ടെ പോ​യാ​ലും മ​ത​ത്തെ​പ്പ​റ്റി​യും ദൈ​വ​ത്തെ​പ്പ​റ്റി​യും പ​റ​യും. പ​ക്ഷേ ഇ​ന്ന​ലെ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ശ​ബ​രി​മ​ല​യെ​പ്പ​റ്റി അ​ദ്ദേ​ഹം മ​റ​ന്നു​പോ​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Kerala

ആ​ര് വോ​ട്ടു​ന​ൽ​കി​യാ​ലും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും: വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് എ​ൽ​ഡി​എ​ഫി​ന് എ​സ്‌​ഡി​പി​ഐ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സ്ഥാ​നാ​ർ​ഥി വി.​ശി​വ​ൻ​കു​ട്ടി. ആ​ര് വോ​ട്ടു​ന​ൽ​കി​യാ​ലും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​വ​രു​ടെ​യും വോ​ട്ട് വേ​ണ​മെ​ന്നും ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ട് വേ​ണ്ടെ​ന്നു​വെ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തേ​ത​ര ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ര് വോ​ട്ട് ന​ൽ​കി​യാ​ലും സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും. എ​സ്‌​ഡി​പി​ഐ യു​ഡി​എ​ഫി​നെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​ര​ത്തേ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം മാ​റി​മാ​റി വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ധാ​ന ക​ട​മ വോ​ട്ട് ചോ​ദി​ക്കു​ക എ​ന്ന​താ​ണ്. അ​ത് വേ​ർ​തി​രി​ച്ച് വോ​ട്ട് ചോ​ദി​ക്കാ​നാ​കി​ല്ല. ആ​ര് സ​ഹാ​യി​ക്കാ​ൻ വ​ന്നാ​ലും എ​ല്ലാ​വ​രു​ടെ​യും വോ​ട്ട് വാ​ങ്ങു​ക​ത​ന്നെ ചെ​യ്യും. വേ​ണ്ടെ​ന്ന് പ​റ​യി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Kerala

യു​ഡി​എ​ഫി​ന് 100 സീ​റ്റ് കി​ട്ടി​യാ​ൽ ലോ​കാ​വ​സാ​നം; വി.​ഡി.​സ​തീ​ശ​ൻ വെ​റും ബ​ഫൂ​ൺ: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ട്വ​ന്‍റി 20ക്ക് ​എ​ൻ​ഡി​എ​യി​ൽ അ​മി​ത​പ്രാ​ധാ​ന്യം ന​ൽ​കി​യെ​ന്നും എ​ൻ​ഡി​എ​യി​ലെ സീ​റ്റ് വി​ഭ​ജ​നം പാ​ളി​യെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. റാ​ന്നി, കൊ​ടു​ങ്ങ​ല്ലൂ​ർ, ഏ​റ്റു​മാ​നൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്റ് ട്വ​ന്‍റി 20ക്ക് ​ന​ൽ​കി​യ​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ തു​ട​ർ ഭ​ര​ണ​മു​ണ്ടാ​കും. സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞാ​ലും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തി​ൽ തു​ട​രാ​നാ​കും. യു​ഡി​എ​ഫി​ന് 100 സീ​റ്റ് കി​ട്ടി​യാ​ൽ ലോ​കാ​വ​സാ​ന​മാ​യി​രി​ക്കും. കോ​ൺ​ഗ്ര​സി​ൽ ചെ​ന്നി​ത്ത​ല​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ൻ. വി.​ഡി.​സ​തീ​ശ​ൻ വെ​റും ബ​ഫൂ​ണാ​ണ്.

കെ.​സു​ധാ​ക​ര​നെ സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു. സു​ധാ​ക​ര​നും അ​ടൂ​ർ പ്ര​കാ​ശി​നും സീ​റ്റ് ന​ൽ​കാ​തെ മാ​റ്റി നി​ർ​ത്തി​യ​ത് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​കും. എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം ത​ക​രാ​ൻ കാ​ര​ണം എ​ൻ​എ​സ്എ​സി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ്.

ഐ​ക്യ​ത്തെ അ​നു​കൂ​ലി​ച്ച​തും എ​തി​ർ​ത്ത​തും സു​കു​മാ​ര​ൻ നാ​യ​രാ​ണ്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ച​ർ​ച്ച​യ്ക്ക് വ​ര​ട്ടെ​യെ​ന്നും മ​ക​നെ പോ​ലെ​യാ​ണെ​ന്ന് പ​റ​ഞ്ഞ​തും സു​കു​മാ​ര​ൻ നാ​യ​രാ​ണ്. ഐ​ക്യം ഭാ​വി​യി​ൽ ന​ട​ക്കു​മാ​യി​രി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Kerala

'മോദിജി രാപ്പകല്‍ അധ്വാനിക്കുന്നു; കേരളം ഭരിക്കാനുള്ള സീറ്റുകൾ എൻഡിഎ നേടും': എം.പി. ബിനു

കൊച്ചി: കേരളം ഭരിക്കാനുള്ള സീറ്റുകള്‍ ബിജെപി നേടുമെന്ന് കളമശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ എം.പി. ബിനു. എന്‍ഡിഎ സര്‍ക്കാരിനെയാണ് ഇന്ന് ജനങ്ങള്‍ക്ക് വിശ്വാസം. അതുകൊണ്ട് തന്നെ ഇടത്-വലത് മുന്നണികള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

എംഎല്‍എമാര്‍ മാറി മാറി വന്നു കല്ലിട്ടു പോകുന്നത് മാത്രമേയുള്ളു, പലയിടത്തും കല്ലു മുളയ്ക്കാറായി. അതിനാല്‍ ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ വിജയം നേടും എന്ന് എം.പി. ബിനു ദീപിക ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസം

കേരളം മുഴുവനും ഒരു ത്രിപുരയായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്‍ഡിഎ സര്‍ക്കാരിനെയാണ് ഇന്ന് ജനങ്ങള്‍ക്ക് വിശ്വാസം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും അമ്മമാരും വിദ്യാര്‍ഥികളും ദിവസേനെ എന്‍ഡിഎയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇടത്-വലത് മുന്നണികള്‍ തകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കളമശേരി ഏറ്റവും കൂടുതല്‍ കമ്പനികളുള്ള മണ്ഡലമാണ്. കമ്പനി പ്രവര്‍ത്തകരോടൊക്കെ സംസാരിച്ചു. ഇവിടെ ഭരണം പിടിക്കും.

കെപിസിസി അംഗവും ബിജെപിയിലേക്ക്

മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് വന്നത് വോട്ടായി മാറും. ഇനി വരുന്ന ഓരോ ദിവസവും ഇങ്ങനെ വന്നു കൊണ്ടിരിക്കും. ഒരുപാട് സാധാരണക്കാര്‍ ആത്മാര്‍ഥമായാണ് പാര്‍ട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. എംഎല്‍എമാര്‍ വരെ ഈ പ്രസ്ഥാനത്തെ വിശ്വസിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കെപിസിസി അംഗമായ ഒരു വനിത എന്നോട് സംസാരിച്ചിരുന്നു, ബിജെപിയിലേക്ക് വരാന്‍ തയാറാണ് എന്ന് പറഞ്ഞു കൊണ്ട്. അതുപോലെ ഓരോ ദിവസവും നേതാക്കള്‍ എത്തും. വിദ്യാഭ്യാസവും അറിവും ഉള്ളവരും ഉന്നത പദവിയില്‍ ഇരിക്കുന്നവരും ബിജെപിയിലേക്ക് വരുന്നുണ്ട്. സെന്‍കുമാര്‍, ശ്രീലേഖ, ജേക്കബ് തുടങ്ങിയ ഡിജിപിമാര്‍ വന്നു. ഡിജിപിമാര്‍ റിട്ടയേര്‍ഡ് ആകുമ്പോള്‍ ആദ്യം തന്നെ എന്‍ഡിയിലേക്കാണ് വരുന്നത്.

ഡീല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍

യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ശരിക്കും ഡീല്‍ നടക്കുന്നത്. അല്ലാതെ ബിജെപി ആയിട്ട് ഡീല്‍ ഒന്നും നടക്കുന്നില്ല. കൊടുങ്ങല്ലൂരില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബിജെപിയെ അകറ്റി നിര്‍ത്താനായി ഇവര്‍ ഒന്നായി. ട്വന്‍റി20യെ അകറ്റി നിര്‍ത്താനായി മറ്റെല്ലാ പാര്‍ട്ടികളും ഒന്നിച്ചു നിന്നു കൊണ്ട് മത്സരിച്ചു.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒന്നിക്കേണ്ടവരാണ്. ഭാവിയില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന ഇന്ത്യാസഖ്യമാണ് ഇവിടെ വരിക. ത്രിപുരയില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 49 സീറ്റില്‍ ഇന്ത്യാസംഖ്യത്തെ പരാജയപ്പെടുത്തി കൊണ്ട് അധികാരത്തില്‍ വന്നു. അതുപോലെ 140 സീറ്റുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

പ്രാധാന്യം ശുചിത്വത്തിന്

ബിജെപി ശുചിത്വത്തിനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. പെരിയാറിലെ വെള്ളം രണ്ടു നിറത്തിലാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. മലിനമായ വെള്ളം പോലും കമ്പനികളില്‍ നിന്നും ഒഴുക്കി വിടുന്നുണ്ട്. ലൈസന്‍സ് കൊടുക്കുമ്പോള്‍ അതില്‍ വെള്ളം ചേര്‍ത്തു നല്‍കുന്ന പരിപാടിയാണിത്.

കുടിവെള്ളമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ആവശ്യം. അതിനു വേണ്ടി പെരിയാര്‍ ശുചീകരിക്കും. ഇപ്പോള്‍ വ്യവസായ മേഖലകള്‍ എല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ വ്യവസായവും കച്ചവടവും എല്ലാം വന്നാലാണ് നാട് നന്നാവുകയുള്ളു. പ്ലസ്ടു കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ ഇവിടെ ഇല്ല.

കോട്ടയത്ത് എന്‍ഡിഎയുടെ ചാര്‍ജ് ഉണ്ടായപ്പോള്‍ കണ്ടത് അവിടെ 25,000 വീടുകളാണ് അടച്ചിട്ടിരിക്കുന്നത്. നമ്മുടെ കുട്ടികളെ ഇവിടെ തന്നെ പഠിപ്പിക്കാനുള്ള നല്ല സാഹചര്യം മോദിജി ഉണ്ടാക്കുന്നുണ്ട്. ഇവിടുത്തെ വ്യവസായത്തെ തമിഴ്നാട് മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിക്കും. ഡിഎംകെയോ കോണ്‍ഗ്രസോ തമിഴ്നാട്ടില്‍ ഏത് സര്‍ക്കാരും ആകട്ടെ.

വികസനം ഉണ്ടെങ്കില്‍ അത് നമ്മുടെ നാട്ടിലും നടപ്പിലാക്കേണ്ടേ. അതോടൊപ്പം തന്നെ നമ്മുടെ കുട്ടികളെ ഇവിടെ തന്നെ സംരക്ഷിക്കുന്ന വലിയ പ്രവര്‍ത്തനം ഐടി മേഖലയില്‍ ഉണ്ടാക്കിയ പുരോഗതി പോലെ തന്നെ നടത്തും. എല്ലാം നടപ്പിലാക്കാന്‍ കമ്മിഷന്‍ വാങ്ങി പോയതു കൊണ്ട് മാത്രം കാര്യമില്ല. എല്ലാം നടപ്പിലാക്കേണ്ടേ.

മോദിജി രാപകല്‍ ഇല്ലാതെ ഓടുകയല്ലേ. ഉറക്കമില്ലാതെ, ശരീരം മറന്നു കൊണ്ട് പ്രവര്‍ത്തിക്കുകയാണ്. അതുപോലെയാകണം രാഷ്ട്രീയ പ്രവര്‍ത്തനം. അല്ലാതെ നമ്മുടെ കുടുംബം വളരാനുള്ള പ്രവൃത്തിയാകരുത്. ഇ.കെ. നായനാര്‍, എ.കെ.ജി, കെ. കരുണാകരന്‍ ഒക്കെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണ്. എന്നാല്‍ ഇപ്പോഴുള്ള മന്ത്രിമാര്‍ ഒന്നും പണിയെടുത്ത് ജീവിച്ചിട്ടില്ല. ഇന്ന് അവരുടെ സമ്പത്ത് എന്താണ് നോക്കിയേ.

കേരളത്തില്‍ ഭരിക്കാനുള്ള സീറ്റുകള്‍ ബിജെപി നേടും

ബിജെപിക്ക് വലിയ പ്രചാരണ തന്ത്രങ്ങള്‍ ഇല്ല. ജനങ്ങളിലേക്ക് ബൂത്ത് തലത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ തന്നെ ആവേശമാണ്. അമ്മമാര്‍ക്ക്, വിദ്യാര്‍ഥികള്‍ക്ക് ഒക്കെ ആവേശമാണ്. ഭയം മാറി. ഇന്ന് മോദിജിയുടെ വികസനത്തിന്‍റെ പ്രഭാവം എല്ലാ കുടുംബങ്ങളിലും ഉണ്ട്.

പറവൂര്‍ മണ്ഡലത്തിലെ ചെട്ടിക്കാട് പള്ളിയിലേക്കുള്ള പാലം ഓരോ എംഎല്‍എമാര്‍ വന്നിട്ടും കല്ലിട്ട് കല്ലിട്ട് പോവുകയാണ്. ഇന്ന് അതു മുളയ്ക്കുമെന്ന സ്ഥിതിയിലാണ്. അതുപോലെ കല്ല് ഇട്ടിട്ടുള്ള സ്ഥിതി എല്ലായിടത്തുമുണ്ട്.

Kerala

ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​നാ​യി ന​രേ​ന്ദ്ര​മോ​ദി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ൽ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. പാ​ല​ക്കാ​ട്-​തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി പ്ര​ധാ​ന​മ​ന്ത്രി ര​ണ്ട് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന എ​ൻ​ഡി​എ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ദ്യം പ​ങ്കെ​ടു​ക്കു​ക. തു​ട​ർ​ന്ന് വൈ​കി​ട്ട് നാ​ലോ​ടെ തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ലെ റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലും പ്ര​ചാ​ര​ണം ന​ട​ത്തും.

 

District News

നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 6.89 ല​ക്ഷം രൂ​പ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കെ, രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 6,89,000 രൂ​പ സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം ​പി​ടി​ച്ചെ​ടു​ത്തു.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തു​ക ക​ണ്ടെ​ടു​ത്ത​ത്. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് എ​സ്എ​സ്ടി (3) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4,19,000 രൂ​പ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ മ​ട്ട​ത്തു​കാ​ട് ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും ചി​റ്റൂ​രി​ൽ നി​ന്ന് 1,70,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യി​ൽ 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 38 ടീ​മു​ക​ൾ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​യി തു​ട​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ണം, മ​ദ്യം, മ​റ്റ് സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​ത് ത​ട​യു​ക, നി​യ​മ​വി​രു​ദ്ധ​മാ​യ ആ​യു​ധ​ങ്ങ​ളു​ടെ​യും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ക​ട​ത്ത് ത​ട​യു​ക എ​ന്നി​വ​യാ​ണ് ഈ ​സ്ക്വാ​ഡു​ക​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല.

തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ വോ​ട്ട​ർ​മാ​രെ​യോ മ​റ്റ് വ്യ​ക്തി​ക​ളെ​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ ഭ​യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്ന എ​ല്ലാ നീ​ക്ക​ങ്ങ​ളും ത​ട​യാ​ൻ സ്ക്വാ​ഡു​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സ്ക്വാ​ഡു​ക​ളു​ടെ ജി​ല്ലാ​ത​ല ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള ചെ​ല​വ് നി​രീ​ക്ഷ​ണ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ജി​ല്ലാ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Kerala

തെരഞ്ഞെടുപ്പിലെ പെണ്‍കരുത്ത്; സ്ത്രീ പ്രാതിനിധ്യം ചര്‍ച്ചകളില്‍ മാത്രം, ശ്രദ്ധേയരാകുന്ന വനിതാ സ്ഥാനാര്‍ഥികള്‍

കൊച്ചി: കേരളത്തിലെ കനത്ത ചൂടില്‍ തെരഞ്ഞെടുപ്പ് ചൂടിനും കാഠിന്യം ഏറിയിരിക്കുകയാണ്. ഭരണ തുടര്‍ച്ചയ്ക്കും ഭരണപക്ഷത്തെ മുട്ടുകുത്തിക്കാനുമുള്ള കൊണ്ടു പിടിച്ച പ്രചാരണ തിരക്കിലാണ് പ്രമുഖ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും.

നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം വ്യാഴാഴ്ച ആയതിനാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയുക വ്യാഴാഴ്ചയാണ്. എന്നാല്‍ ഇതില്‍ സ്ത്രീകളുടെ പങ്ക് വളരെ പിന്നിലാണ്. പ്രമുഖ പാര്‍ട്ടികള്‍ക്ക് പോലും ചുരുക്കം വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.

എറണാകുളം ജില്ലയില്‍ 93 നാമനിര്‍ദേശ പത്രികകളാണ് ആകെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം 10 പോലുമില്ല. വിമതരും പ്രമുഖ സ്ഥാനാര്‍ഥികളും അടക്കം ഒമ്പത് വനിതാ സ്ഥാനാര്‍ഥികളാണ് നിലവില്‍ എറണാകുളത്ത് ഉള്ളത്.

ഉമ തോമസ്, അഡ്വ. പുഷ്പ ദാസ്, അഡ്വ. എം.ബി. ഷൈനി, വത്സല പ്രസന്ന കുമാര്‍, അഞ്ജലി നായര്‍, അനിത തോമസ് എന്നിവരാണ് കോണ്‍ഗ്രസ്, സിപിഎം, ബിജെപി, ട്വന്‍റി 20 പാര്‍ട്ടികള്‍ പ്രഖ്യാപിച്ച പ്രമുഖ സ്ഥാനാര്‍ഥികള്‍. ഇവരെ കൂടാതെ നിത പ്രോമി, വി.സി മിനി, ശാന്തകുമാരി എന്നിവര്‍ വിമത സ്ഥാനാര്‍ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഉമ തോമസ്: മുന്‍ തൃക്കാക്കര എംഎല്‍എയും ഭര്‍ത്താവുമായിരുന്ന പി.ടി തോമസിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംഎല്‍എ ആകുന്നത്. 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ തൃക്കാക്കര മണ്ഡലത്തില്‍ വനിതകള്‍ തമ്മിലാണ് മത്സരം. സിപിഎം സ്ഥാനാര്‍ഥി അഡ്വ. പുഷ്പ ദാസിനെയാണ് ഉമ തോമസ് നേരിടാന്‍ ഒരുങ്ങുന്നത്.

അഡ്വ. പുഷ്പ ദാസ്: സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗവും മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവുമാണ് പുഷ്പ ദാസ്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മത്സരിച്ച് ജയിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഇരയായി തീര്‍ന്ന സിപിഎം നേതാവ് സുബ്രഹ്മണ്യന്‍റെ മകളാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ സ്ഥാനാര്‍ഥി കൂടിയാണ് പുഷ്പ ദാസ്. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് തൃക്കാക്കരയില്‍ മത്സരിക്കുന്നത്.

അഡ്വ. എം.ബി. ഷൈനി: വൈപ്പിനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അഡ്വ. എം.ബി. ഷൈനി. എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആദ്യ വനിത സെക്രട്ടറിയായിരുന്നു ഷൈനി. ജില്ല പഞ്ചായത്തഅംഗവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ എം വൈപ്പിന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതി അഭിഭാഷകയാണ്.

വത്സല പ്രസന്ന കുമാര്‍: പറവൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വത്സല പ്രസന്ന കുമാര്‍. പറവൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏഴര വര്‍ഷം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വത്സല ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.

25 വര്‍ഷത്തോളം തുടര്‍ച്ചയായി പറവൂര്‍ നഗരസഭ അധ്യക്ഷയായിരുന്നു വത്സല. രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വത്സലയുടെ പേര് ചര്‍ച്ച ചെയ്‌തെങ്കിലും വെട്ടിയിരുന്നു.

അഞ്ജലി നായര്‍: തൃപ്പൂണിത്തുറയിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായ നടി അഞ്ജലി നായര്‍ക്ക് ഇത് കന്നിയങ്കമാണ്. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. മാര്‍ച്ച് 17ന് ആണ് അഞ്ജലി ട്വന്‍റി 20 സ്ഥാനാര്‍ഥിയായി സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്.

അനിത തോമസ്: വൈപ്പിനിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയാണ് നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസ്. കൊച്ചി സ്വദേശിനിയും കൊച്ചിന്‍ കോളജ് അലുമ്നി അസോസിയേഷന്‍ രക്ഷാധികാരിയും, സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അനിതയുടെ കന്നി അങ്കമാണിത്.

അതേസമയം, 1957ല്‍ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു വനിത എംഎല്‍എമാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കെ.ആര്‍. ഗൗരിയമ്മയാണ് കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി ചരിത്രം കുറിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച 11 വനിതാ നേതാക്കള്‍ മാത്രമാണ് ഇപ്പോള്‍ നിയമസഭയിലുള്ളത്.

ഇവരില്‍ മൂന്നു പേര്‍ മാത്രമാണ് മന്ത്രിയായത്. 2021ല്‍ 103 വനിത സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ കണക്കുകള്‍ അതിലും താഴെയാണ്. 44 വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ സ്ത്രീ സ്ഥാനാര്‍ഥികളടെ കുറവ് ചര്‍ച്ചയായിരുന്നു. ഷമ മുഹമ്മദ് അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. വനിതാ സ്ഥാനാര്‍ഥികള്‍ കുറഞ്ഞതില്‍ തനിക്കും അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ്, ബിജെപി പാര്‍ട്ടികളിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്.

കേരളത്തില്‍ മത്സരരംഗത്തുള്ള വനിത സ്ഥാനാര്‍ഥികള്‍ ഇവരൊക്കെ:

1) എം.എല്‍. അശ്വനി (കാസര്‍കോട്, ബിജെപി)
2) പി.കെ ശ്യാമള (തളിപ്പറമ്പ്, സിപിഎം)
3) ജയന്തി രാജന്‍ (കൂത്തുപറമ്പ, മുസ്ലിം ലീഗ്)
4) കെ.കെ ശൈലജ (പേരാവൂര്‍, സിപിഎം)
5) ഉഷ വിജയന്‍ (മാനന്തവാടി, യുഡിഎഫ്)
6) എ.എസ്. കവിത (സുല്‍ത്താന്‍ ബത്തേരി, ബിജെപി)
7) കെ.കെ. രമ (വടകര, ആര്‍എംപിഐ)
8) പി. വസന്ത (നാദാപുരം, സിപിഐ)
9) ഫാത്തിമ തഹ്‌ലിയ (പേരാമ്പ്ര, മുസ്ലിം ലീഗ്)
10) വിദ്യ ബാലകൃഷ്ണന്‍ (എലത്തൂര്‍, കോണ്‍ഗ്രസ്)
11) നവ്യ ഹരിദാസ് (കോഴിക്കോട് നോര്‍ത്ത്, ബിജെപി)
12) പി. ജിജി (കൊണ്ടോട്ടി, ഐഎന്‍ഡി-സിപിഎം)
13) എം. പദ്മശ്രീ (മഞ്‌ജേരി, ബിജെപി)
14) അശ്വതി ഗുപ്തകുമാര്‍ (മലപ്പുറം, ബിജെപി)
15) ദീപ പുഴക്കല്‍ (താനൂര്‍, ബിജെപി)
16) പ്രീതി കൊഞ്ചത്ത് (കോട്ടക്ക്‍,സിപിഎം)
17) കെ. ശാന്തകുമാരി (കോങ്ങാട്, സിപിഎം)
18) കെ.എ. തുളസി (കോങ്ങാട്, കോണ്‍ഗ്രസ്)
19) രേണു സുരേഷ് (കോങ്ങാട്, ബിജെപി)
20) ശോഭ സുരേന്ദ്രന്‍ (പാലക്കാട്, ബിജെപി)
21) ഗീത ഗോപി (നാട്ടിക, സിപിഎം)
22) അതുല്യ ഘോഷ് (കയ്പമംഗലം, ബിജെപി)
23) ആര്‍ ബിന്ദു (ഇരിഞ്ഞാലക്കുട, സിപിഎം)
24) വത്സല പ്രസന്ന കുമാര്‍ (പറവൂര്‍, ബിജെപി)
25) എം.ബി. ഷൈനി (വൈപ്പിന്‍, സിപിഎം)
26) അഞ്ജലി നായര്‍ (തൃപ്പൂണിത്തുറ, ട്വന്‍റി20)
27) പുഷ്പ ദാസ് (തൃക്കാക്കര, സിപിഎം)
28) ഉമ തോമസ് (തൃക്കാക്കര, കോണ്‍ഗ്രസ്)
29) സംഗീത വിശ്വനാഥന്‍ (ഉടുമ്പന്‍ചോല, ബിഡിജെഎസ്)
30) നിര്‍മല ജിമ്മി (കടത്തുരുത്തി, കേരള കോണ്‍ഗ്രസ് എം)
31) ആതിര ഡി. നായര്‍ (ഏറ്റുമാനൂര്‍, ട്വന്‍റി20)
32) ദലീമ (അരൂര്‍, സിപിഎം)
33) ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍, കോണ്‍ഗ്രസ്)
34) യു. പ്രതിഭ (കായംകുളം, സിപിഎം)
35) വീണ ജോര്‍ജ് (ആറന്മുള, സിപിഎം)
36) എം.എസ്. താര (കരുനാഗപ്പള്ളി, സിപിഐ)
37) ആയിഷ പോറ്റി (കൊട്ടാരക്കര, കോണ്‍ഗ്രസ്)
38) ചിഞ്ചുറാണി (ചടയമംഗലം, സിപിഐ)
39) ബിന്ദു കൃഷ്ണ (കൊല്ലം, കോണ്‍ഗ്രസ്)
40) എസ്. സ്മിത (വര്‍ക്കല, ബിജെപി)
41) ഒ.എസ്. അംബിക (ആറ്റിങ്ങല്‍, സിപിഎം)
42) രമ്യ ഹരിദാസ് (ചിറയിന്‍കീഴ്, കോണ്‍ഗ്രസ്)
43) ആര്‍. ശ്രീലേഖ (വട്ടിയൂര്‍ക്കാവ്, ബിജെപി)
44) അനിത തോമസ് (വൈപ്പിന്‍, ട്വന്‍റി20)

Kerala

പാലായിൽ പോരിനിറങ്ങുന്നത് മുന്‍ നിയമസഭാംഗങ്ങളായ മൂന്നു പേരുടെ മക്കള്‍

കോട്ടയം: മുന്‍ നിയമസഭാംഗങ്ങളായ മൂന്നു പേരുടെ മക്കളാണു പാലായില്‍ പോരിനിറങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി, മാണി സി. കാപ്പന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റൊരു മണ്ഡലത്തിലുമില്ല ഈ കൗതുകം.

മന്ത്രിയായും എംഎല്‍എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ വിജയം തുടരാന്‍ കഴിഞ്ഞ തവണ മകന്‍ ജോസ് കെ. മാണിയ്ക്കു കഴിഞ്ഞില്ല. അന്ന് മാണി സി. കാപ്പനോട് തോറ്റത് 15,386 വോട്ടുകള്‍ക്ക്. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ജോസ് ഇടതുപക്ഷത്തിനൊപ്പം രണ്ടാം അങ്കത്തിനിറങ്ങുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍ കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ - തിരുക്കൊച്ചി നിയമസഭകളില്‍ അംഗവുമായിരുന്നു.

2006 മുതല്‍ പാലായില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന മാണി സി. കാപ്പന്‍ ആദ്യം ജയിക്കുന്നത് കെ.എം. മാണിയുടെ നിര്യാണത്തോടെ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് കാപ്പന്‍റെ മത്സരം.

നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ഷോണ്‍ ജോര്‍ജ് ഏഴു തവണ പൂഞ്ഞാര്‍ എംഎല്‍എയായ പി.സി. ജോര്‍ജിന്‍റെ മകനാണ്. 2016ല്‍ പി.സി. ജോര്‍ജ് ചരിത്രഭൂരിപക്ഷം നേടി ഒറ്റയ്ക്കും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയാണ് ജോര്‍ജ്. അച്ഛനും മകനും സ്ഥാനാര്‍ഥിയെന്ന പ്രത്യേകതയുമുണ്ട്.

Kerala

പ്രേമം പാലം ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍; സിജു വിത്സനൊപ്പം പി. രാജീവിന്‍റെ യുവനടത്തം

കൊച്ചി: പ്രേമം സിനിമയിലൂടെ യുവ ശ്രദ്ധ ആകര്‍ഷിച്ച പ്രേമം പാലത്തില്‍ കളമശേരി മണ്ഡലം സ്ഥാനാര്‍ഥി പി. രാജീവിന്‍റെ യുവനടത്തം. പ്രേമം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സിജു വിത്സനും രാജീവിനൊപ്പം യുവനടത്തത്തില്‍ പങ്കുചേര്‍ന്നു. പാലത്തിന്‍റെ ടൂറിസ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നതെന്ന് പി. രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രേമം പാലം യുവാക്കളെ സ്വാധീനിച്ച ഒന്നാണ്. അതിന്‍റെ ടൂറിസ സാധ്യത എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കുന്നുണ്ട്. കളമശേരി മണ്ഡലത്തിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ആയിരം വര്‍ഷത്തോളം പഴക്കമുള്ള സാധനങ്ങള്‍ എല്ലാം ചേര്‍ത്തൊരു ടൂറിസം സര്‍ക്യൂട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഏലൂരില്‍ വാട്ടര്‍ ടൂറിസം ഉണ്ട്, കരുമാലൂര്‍ പഞ്ചായത്തില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന്‍റെ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അതുപോലെ പുതിയ തലമുറ പലരും ഇവിടെ വന്ന് പാലത്തില്‍ സമയം ചിലവഴിക്കുന്നുണ്ട്. പാലം സഞ്ചാരത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇറിഗേഷന്‍റെ കൈയിലാണ്. അവരോടു കൂടി ചര്‍ച്ച ചെയ്താണ് പുതിയൊരു പദ്ധതി കഴിഞ്ഞ ബജറ്റില്‍ രൂപകല്‍പ്പന ചെയ്തത്.

അത് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരു മോഡല്‍ ആയിരിക്കണം. ജെന്‍ സി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം അറിയാനായാണ് യുവനടത്തം സംഘടിപ്പിച്ചത്. ഇത് എങ്ങനെയൊക്കെ മാറ്റി തീര്‍ക്കണമെന്ന് ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും വരും. ചെറുപ്പക്കാര്‍ നമ്മുടെ ഒപ്പമാണ് എന്ന് പി. രാജീവ് പറഞ്ഞു.

തന്‍റെ രാഷ്ട്രീയത്തെ കുറിച്ച് നടന്‍ സിജു വിത്സനും സംസാരിച്ചു. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. നന്നായിട്ട് പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടികള്‍ വിജയിക്കട്ടെ എന്നാണ് പറയാനുള്ളത്. മത്സരരംഗത്തുള്ള നടന്‍മാര്‍ നല്ല പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ അവരും വിജയിക്കട്ടെ എന്നും സിജു വിത്സന്‍ പറഞ്ഞു.

Kerala

രണ്ടു പാർട്ടിയിൽ മത്സരം, ഒറ്റക്കാറിൽ സഞ്ചാരം, അദ്ഭുതപ്പെടുത്തിയ സ്ഥാനാർഥി സഹോദരങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും സോഷ്യൽ മീഡിയ പോരുകളിലേക്കും വഴിമാറുന്ന ഈ കാലത്ത്, അരൂരിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ ഒരു ലാൻഡ്മാസ്റ്റർ കാർ രണ്ട് സഹോദരങ്ങളുമായി നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്‍റെ കഥയുണ്ട്.

രാഷ്‌ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോഴും, ഒരു കാറിൽ ഒന്നിച്ചു യാത്ര ചെയ്ത സഹോദരങ്ങളായ രണ്ടു സ്ഥാനാർഥികൾ ആയിരുന്നു എഴുപുന്ന പാറായി പി.വി. അവിര തരകനും സഹോദരൻ പി.വി. വർക്കി തരകനും.

ഒരു ലാൻഡ്മാസ്റ്റർ, രണ്ടു രാഷ്‌ട്രീയം

1954ലെ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിലാണ് കേരള രാഷ്‌ട്രീയത്തിലെ ഈ അപൂർവ നിമിഷങ്ങൾ അരങ്ങേറിയത്. കമ്യൂണിസ്റ്റ് സ്വതന്ത്രനായി അവിര തരകൻ മത്സരിക്കുമ്പോൾ എതിരാളി സഹോദരനും കോൺഗ്രസ് സ്ഥാനാർഥിയുമായ പി.വി. വർക്കി തരകനായിരുന്നു. പ്രചാരണത്തിനായി ഇരുവരും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട 'ലാൻഡ്മാസ്റ്റർ' കാറിൽ. പകൽ മുഴുവൻ ഇരുവരും തങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ നടത്തും. നീണ്ട പ്രചാരണം കഴിഞ്ഞ് രാത്രി ഇതേ കാറിൽത്തന്നെ സഹോദരങ്ങൾ തിരികെ വീട്ടിലെത്തുമായിരുന്നു.

വോട്ടുകണക്കിലെ ആവേശം

വാശിയേറിയതായിരുന്നു ആ പോരാട്ടമെന്ന് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നു. 11,504 വോട്ടുകൾ നേടി അവിര തരകൻ വിജയിച്ചപ്പോൾ, വർക്കി തരകൻ 10,832 വോട്ടുകളുമായി തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. വെറും 672 വോട്ടായിരുന്നു അവിരയുടെ ഭൂരിപക്ഷം.

 

Kerala

'എൽഡിഎഫ് ഭരണം ചവറ്റുകുട്ടയിൽ, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും': ശശി തരൂർ

​തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്‍റെ പരാജയം സുനിശ്ചിതമാണെന്നും യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ എംപി.

സംസ്ഥാന സർക്കാരിന്‍റെ ഭരണം എല്ലാ മേഖലകളിലും വൻ പരാജയമാണ്. അഴിമതി കണ്ട് മടുത്ത പൊതുജനം ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ചവറ്റുകുട്ടയിൽ എറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാറിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ.

നെടുമങ്ങാട് എംഎൽഎയും മന്ത്രിയുമായ ജി.ആർ. അനിൽ എല്ലാ അർഥത്തിലും പരാജയമാണെന്നും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അദ്ദേഹം ജനങ്ങളെ പറ്റിക്കുകയാണെന്നും തരൂർ പറഞ്ഞു. ഇതിനെല്ലാം വോട്ടിലൂടെ മറുപടി നൽകി മീനാങ്കൽ കുമാറിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

​കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് തലത്തിലുള്ള ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.

Kerala

'വ്യഭിചരിച്ചു നടക്കുന്നവരെ പിന്തുണച്ചത് ആരെന്ന് അറിയാന്‍ മുഖ്യമന്ത്രി കണ്ണാടി നോക്കിയാല്‍ മതി': വി.ഡി. സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവളോടൊപ്പമല്ല അവന്‍മാര്‍ക്കൊപ്പം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍.

സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേയുള്ള പരാതി പൂഴ്ത്തിവച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട പിണറായി വിജയന്‍ ഇപ്പോഴത്തെ പ്രശ്‌നം കുടുംബപ്രശ്‌നമായി ഒതുക്കി. സ്ത്രീകളെ അപമാനിച്ചവരുടെ കൂടെയാണ് മുഖ്യമന്ത്രി. ചങ്കുപൊട്ടിയാണെങ്കിലും കര്‍ക്കശമായി തീരുമാനം എടുത്തയാളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേര് പറയാതെ വി.ഡി. സതീശന്‍ വ്യക്തമാക്കി.

'നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാല്‍ മതി പിണറായി വിജയന്‍. അപ്പോഴാണ് പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി പോലീസിന് കൊടുക്കാതെ പൂഴ്ത്തിവച്ച മുഖ്യമന്ത്രിയുടെ മുഖം അദ്ദേഹം കാണുകയുള്ളു. കൊല്ലം എംഎല്‍എയ്ക്ക് എതിരായി ഏക്ഷേപം വന്നിട്ടുണ്ട്. ഒരു അച്ചടക്ക നടപടി പോലും എടുക്കാത്ത പാര്‍ട്ടി നേതാവായ പിണറായി വിജയന്‍റെ മുഖവും അദ്ദേഹത്തിന് കണ്ണാടിയില്‍ കാണാം.'- സതീശൻ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ കര്‍ക്കശമായ തീരുമാനം എടുത്തയാളാണ് ഞാന്‍. എന്‍റെ ചങ്കു പൊട്ടിയിട്ടുണ്ട്. എങ്കിലും കര്‍ക്കശമായ തീരുമാനം എടുത്തു. 2013ല്‍ ഗണേഷ് കുമാറുമായി ബന്ധപ്പെട്ടൊരു പ്രശ്‌നം ഉണ്ടായി. എല്ലാവരും പറഞ്ഞു കുടുംബ പ്രശ്‌നമാമെന്ന്.

അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയോട് ഗണേഷിനെ പുറത്താക്കണമെന്ന് പറഞ്ഞു. ഗണേഷിന്‍റെ രാജി ഉമ്മന്‍ചാണ്ടി എഴുതി വാങ്ങി. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രശ്‌നം ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആയതുകൊണ്ട് രാജി വയ്ക്കണ്ട ആവശ്യമില്ല, കുടുംബപ്രശ്‌നമാണെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

"2013ഉം 2026ഉം ഒന്നു കൂട്ടിവച്ചിട്ട് ഒന്നു കണ്ണാടി നോക്ക്. മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ അവളോടൊപ്പമല്ല, നിങ്ങള്‍ അവന്‍മാരോടൊപ്പമാണ്. വൃത്തികേട് കാണിക്കുന്ന തോന്നിവാസം കാണിക്കുന്നവരോടൊപ്പമാണ്. അയ്യപ്പന്‍റെ സ്വര്‍ണം കക്കുന്നവരോടൊപ്പമാണ്. അയ്യപ്പന്‍റെ വിഗ്രഹം കട്ട, ദ്വാരപാലക ശില്‍പം വിറ്റ കവര്‍ച്ചക്കാരൊപ്പമാണ് നിങ്ങള്‍. സ്ത്രീകളെ അപമാനിച്ചവരുടെ കൂടെയാണ്'- വി.ഡി സതീശന്‍ പറഞ്ഞു.

 

Kerala

അപരന്മാർ വില്ലന്‍മാരാകുമോ?.. പി. രാജീവിനെതിരെ വി. രാജീവ്, സതീശനും സമാന ഭീഷണി

കൊച്ചി: കടുത്ത രാഷ്ട്രീയ പോരിന് തയാറെടുക്കുന്ന കേരളത്തില്‍ കളം നിറഞ്ഞ് അപരന്‍മാര്‍. എറണാകുളം ജില്ലയില്‍ മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കം അപരന്‍മാര്‍. തൃപ്പൂണിത്തുറ, പിറവം, കോതമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും അപരന്‍മാരുണ്ട്.

കളമശേരിയില്‍ പി. രാജീവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി. രാജീവ് ആണ് വിമതനായി മത്സരിക്കുന്നത്. എടയാര്‍ സ്വദേശിയായ വി. രാജീവ് പ്രാദേശിക നേതാക്കളോ കുടുംബാംഗങ്ങളോ പോലും അറിയാതെയാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. പത്രിക നല്‍കിയ ശേഷം രാജീവ് ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. എടയാറിലെ മുന്‍ പഞ്ചായത്തംഗമാണ് രാജീവിന്‍റെ ഭാര്യ ബിന്ദു.

കളമശേരിയിലെ യുഡിഎഫിന്‍റെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ വി.ഇ. അബ്ദുള്‍ ഗഫൂറിനെതിരെ ലീഗ് സ്ഥാനാര്‍ഥിയായ വി.കെ അബ്ദുള്‍ അസീസ് രംഗത്തുണ്ട്. ഇതോടെ കളമശേരിയില്‍ രണ്ടു പ്രമുഖ സ്ഥാനാര്‍ഥികള്‍ക്കും അപരന്‍മാരുണ്ട്. കളമശേരിയില്‍ അപരന്‍മാരടക്കം 12 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

വി.ഡി. സതീശന് എതിരെ കെ.ബി. സതീശന്‍ എന്ന വിമത സ്ഥാനാര്‍ഥിയാണ് രംഗത്തുള്ളത്. 10 സ്ഥാനാര്‍ഥികളാണ് പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. തൃപ്പൂണിത്തുറയില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എതിരേ വിമത സ്ഥാനാര്‍ഥിയായ മറ്റൊരു ഉണ്ണികൃഷ്ണന്‍ രംഗത്തുണ്ട്. 11 സ്ഥാനാര്‍ഥികളാണ് തൃപ്പൂണിത്തുറയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

പിറവത്ത് കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥി സാബു കെ. ജേക്കബിനെതിരേ സാബു ഇ.കെ എന്ന അപരന്‍ രംഗത്തുണ്ട്. ഒമ്പത് സ്ഥാനാര്‍ഥികളാണ് പിറവത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

കോതമംഗലത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിനെതിരെ പിണ്ടിമന സ്വദേശി ഷിബുവും മറ്റൊരു ഷിബുവും രംഗത്തുണ്ട്. കോതമംഗലത്ത് രണ്ടു അപര സ്ഥാനാര്‍ഥികള്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

അതേസമയം, നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. അപരന്‍മാരെ കണ്ടെത്തി പത്രിക പിന്‍വലിപ്പിക്കുക എന്നത് സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്.

പത്രിക സമര്‍പ്പിച്ച ശേഷം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസമായിരിക്കും. മാര്‍ച്ച് 26 വരെയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ഥ മത്സര ചിത്രം തെളിയുക.

Kerala

യഥാര്‍ഥ വരുമാന സ്രോതസ് കാണിച്ചില്ല; വി.ഡി സതീശന്‍റെ പത്രികയ്‌ക്കെതിരെ പരാതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നാമനിര്‍ദേശ പത്രികയ്‌ക്കെതിരെ പരാതി. യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് പരാതി നല്‍കിയിരിക്കുന്നത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്.

അഭിഭാഷകനായ വി.ഡി. സതീശന്‍റെ വരുമാനത്തിന്‍റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്‍റെ പിഴ അടച്ചതിന്‍റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്‍റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പരാതി.

പരാതിയില്‍ പെട്ടെന്നുതന്നെ വിശദീകരണം നല്‍കുമെന്നാണ് സതീശന്‍റെ അഭിഭാഷകര്‍ ഉള്‍പ്പെടെ പറയുന്നത്. വിശദീകരണം കേട്ട ശേഷമാണ് ഇനി സതീശന്‍റെ പത്രികയുടെ സൂക്ഷ്മപരിശോധന നടക്കുക. വൈകുന്നേരം മൂന്നു മണിയോടെയാകും സൂക്ഷ്മപരിശോധന നടക്കുക.

District News

സുരേഷ്‌കുറുപ്പിന്‍റെ തെരഞ്ഞെടുപ്പ് ഓര്‍മക്കുറിപ്പുകള്‍

കോട്ടയം: കടമ്മനിട്ട കവിതയും കാഫ്കയും കമുവും ഒക്കെയായി വിദ്യാര്‍ഥി രാഷ്ട്രീയം കേരളത്തിലെ കലാലയങ്ങളില്‍ നിറഞ്ഞു നിന്ന 1984ല്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് മത്സരിച്ചു വിജയിച്ച മധുരമായ ഓര്‍മകളാണ് വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലത്ത് സുരേഷ് കുറുപ്പിന്‍റെ മനസിലുള്ളത്.

എംപിയായി പലവട്ടവും രണ്ടു തവണ ഏറ്റുമാനൂര്‍ എംഎല്‍എയായും കുറുപ്പ് വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന്‍റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായി പ്രവര്‍ത്തിക്കുകയാണ് കുറുപ്പ്.

ഇത്തവണയും കോട്ടയം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ കുറുപ്പിന്‍റെ പേരുണ്ടായിരുന്നു. കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി കെ. അനില്‍കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സുരേഷ്‌കുറുപ്പാണ്. കോട്ടയം തിരുനക്കരയിലെ വീട്ടിലിരുന്ന് പഴയ കാല തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഓര്‍മകള്‍ സുരേഷ്‌കുറുപ്പ് ദീപിക ഓണ്‍ലൈനുമായി പങ്കുവച്ചപ്പോള്‍...

കോട്ടയം സിഎംഎസ് കോളജിലെ പഠനത്തിനു ശേഷം എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന സമയത്താണ് 28 വയസുള്ള സുന്ദരനും സുമുഖനുമായ താടി വളര്‍ത്തിയ വിദ്യാര്‍ഥി യുവ തലമുറയുടെ ഹരമായിരുന്ന സുരേഷിനെ സിപിഎം കോട്ടയത്ത് അങ്കത്തിനിറക്കുന്നത്. സുരേഷ് കുറുപ്പിന്‍റെ സൗന്ദര്യവും സൗമ്യമായ നേതൃത്വവുമായിരുന്നു സിപിഎമ്മിനെ ഇതിനു പ്രേരിപ്പിച്ചതെന്ന് അന്ന് സംസാരമുണ്ടായിരുന്നു.

വലതുപക്ഷ കോട്ടയായിരുന്ന കോട്ടയം പിടിച്ചെടുക്കുക എന്നതായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. കേരള കോണ്‍ഗ്രസിലെ സ്‌കറിയ തോമസായിരുന്നു എതിരാളി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ വിജയ പ്രതീക്ഷ തീര്‍ത്തും ഇല്ലായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും വിജയം ഉറപ്പായിരുന്നു. വിജയിക്കുമെന്ന ആത്മവിശ്വാസവും കൂട്ടായ പ്രവര്‍ത്തനവുമാണ് വിജയത്തിന്‍റെ രഹസ്യമെന്ന് സുരേഷ്‌കുറുപ്പ് പറഞ്ഞു.

അധ്യാപകര്‍ ഇറക്കിയ പ്രസ്താവന

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന തനിക്കുവേണ്ടി കോളജിലെ 56 അധ്യാപകര്‍ ചേര്‍ന്നിറക്കിയ പ്രസ്താവന ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന സുരേഷ്‌കുറുപ്പിനെ കക്ഷി രാഷ്ട്രീ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണമെന്നായിരുന്നു കല്ലച്ചില്‍ അടിച്ചിറക്കിയ പ്രസ്താവനയുടെ ഉള്ളടക്കം

ഈ പ്രസ്താവനയായിരുന്നു തന്‍റെ വിജയത്തിന്‍റെ പ്രധാന ഘടകമെന്നും പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പു വിജയത്തിലും തന്‍റെ ഗുരുഭൂതര്‍ ചേര്‍ന്നിറക്കിയ ഈ പ്രസ്താവന ശക്തിയുണ്ടായിട്ടുണ്ടെന്നും സുരേഷ്‌കുറുപ്പ് ഓര്‍ക്കുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക തന്നതും കോളജിലെ അധ്യാപകരായിരുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്റര്‍

സിപിഎം സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിച്ച ആദ്യ തെരഞ്ഞെടുപ്പു പോസ്റ്റര്‍ സുരേഷ്‌ കുറുപ്പിന്‍റേതായിരുന്നു. അതിനു മുമ്പ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രം അടിച്ചിരുന്ന പോസ്റ്ററുകളായിരുന്നു പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളും മറ്റും ഫോട്ടോ പതിച്ച പോസ്റ്റര്‍ അടിക്കണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ അടിച്ചതെന്ന് കുറുപ്പ് ഓര്‍ക്കുന്നു.

ഫോട്ടോ പതിച്ചുള്ള പോസ്റ്റര്‍ കോട്ടയത്തിന്‍റെ മതിലുകളിലും ചുവരുകളിലും നിറഞ്ഞതോടെ വളരെ ആവേശമാണ് പ്രചരണരംഗത്തുണ്ടായത്. തന്‍റെ അധ്യാപകന്‍റെ മകനായിരുന്ന എസ്. രാജേന്ദ്രനായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. അന്നു വിജയിച്ചില്ലായിരുന്നെങ്കില്‍ ഫോട്ടോ പതിച്ചതിനു പാര്‍ട്ടിയില്‍ നിന്നും ചിലപ്പോള്‍ നടപടിയുണ്ടായേനെയെന്നും കുറുപ്പ് ഓര്‍ക്കുന്നു.

തെരഞ്ഞെടുപ്പുവേളയിലെ എല്ലാ പുതുമകള്‍ക്കും തുടക്കമിട്ടതും ആദ്യ തെരഞ്ഞെടുപ്പായിരുന്നു. പ്രചാരണത്തിനു ക്രിസ്മസ് കാര്‍ഡ് അടിച്ചിറക്കിയതും കുറുപ്പായിരുന്നു. ഓറഞ്ചു നിറത്തിലുള്ള കാര്‍ഡില്‍ ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍. എന്ന് നിങ്ങളുടെ സ്വന്തം സുരേഷ് കുറുപ്പ് എന്നെഴുതിയ കാര്‍ഡുകള്‍ എല്ലാ വീടുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിച്ചു.

അവല്‍ നനച്ചതും വാട്ടുകപ്പ വേവിച്ചതും

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലിരുന്നു മത്സരിച്ചതിനാല്‍ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള എസ്എഫ്‌ഐയുടെ വിദ്യാര്‍ഥികള്‍ പ്രചാരണത്തിനെത്തിയിരുന്നു. വിദ്യാര്‍ഥി സ്‌ക്വാഡ് എന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിനു തുടക്കമിട്ടതും എന്‍റെ തെരഞ്ഞെടുപ്പിലായിരുന്നു.

എസ്എഫ്‌ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.പി. ജോണ്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റ് തോമസ് ഐസക് എന്നിവരായിരുന്നു സ്‌ക്വാഡിനു ചുക്കാന്‍ പിടിച്ചത്. അന്ന് പാലാക്കാടു നിന്നെത്തിയ വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്ന സാവിത്രിയുമായി പ്രണയത്തിലാകുകയും പിന്നീട് ജീവിതസഖിയാക്കുകയും ചെയ്തു.

വിദ്യാര്‍ഥി സ്‌ക്വാഡിലുണ്ടായിരുന്നവര്‍ക്ക് പാര്‍ട്ടി നേതാക്കളുടെ വീടുകളിലായിരുന്നു ഭക്ഷണം. വാട്ടുകപ്പ തെകത്തിയെടുത്തതും അവല്‍ നനച്ചതുമായിരുന്നു ഭക്ഷണം. തേങ്ങയും ശര്‍ക്കരയുമൊക്കെയിട്ട് നനച്ചെടുത്ത അവലും കടുംകാപ്പിയും കഴിച്ചാല്‍ പിന്നെ വിശപ്പ് അറിയില്ല. ചില വീടുകളില്‍ കപ്പയും ചമ്മന്തിയും ഉണ്ടാക്കി വയ്ക്കുമായിരുന്നു.

പണ്ടു കാലത്ത് കൊടിനാട്ടുക എന്നതായിരുന്നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ആദ്യം ചെയ്തിരുന്നത്. കവലകള്‍ തോറും ഏറ്റവും ഉയരത്തില്‍ കൊടിമരങ്ങള്‍ നാട്ടും. പനയുടെ മുകളില്‍ തെങ്ങുംകെട്ടിയും തെങ്ങിന്‍റെ മുകളില്‍ കവുങ്ങുകെട്ടിയുമാണ് ഉയരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത്. ഞായറാഴ്ചകളില്‍ വലിയ ആര്‍പ്പു വിളികളോടെ കൊട്ടും കുരവയുമൊക്കെയായിട്ടാണ് കൊടിഉയര്‍ത്തല്‍.

മഞ്ഞളും ചുണ്ണാമ്പും കലക്കി അതില്‍ തുണി മുക്കിയാണ് ചുവന്ന കൊടി ഉണ്ടാക്കിയിരുന്നത്. അതേ പോലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പഴയ നോട്ടു ബുക്കുകള്‍ ചെറിയ കഷണങ്ങളാക്കി നൂലില്‍ തുന്നിയാണ് തോരണമാക്കിയിരുന്നത്.

കര്‍ഷകതൊഴിലാളിയുടെ പത്തു രൂപ

നിയോജക മണ്ഡലം തലത്തിലുള്ള പര്യടനത്തിനു ശേഷം അപ്പര്‍കുട്ടനാട് മേഖലയിലെ ആളുകളെ കാണുന്നതിനായി കാഞ്ഞിരത്തു നിന്നും തിരുവാര്‍പ്പിലേക്ക് ബോട്ടിലൂടെ പര്യടനം നടത്തുന്ന വേളയില്‍ തിരുവാര്‍പ്പ് ഭാഗത്ത് എത്തിയപ്പോള്‍ പാടത്ത് തൊഴിലാളികള്‍ നെല്ലു കൊയ്യുന്നതു കണ്ടു.

തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിക്കുന്നതിനായി ബോട്ടില്‍ നിന്നിറങ്ങി പാടത്ത് എത്തിയപ്പോള്‍ കൊയ്തു കൊണ്ടിരുന്ന ഒരു തൊഴിലാളി സ്ത്രീ തന്‍റെ മടിക്കുത്തില്‍ നിന്നും കീറിപ്പറിഞ്ഞ് വിയര്‍പ്പുതുളളികള്‍ വീണു നനഞ്ഞ ഒരു പത്തു രൂപ എടുത്ത് എന്‍റെ കൈയില്‍ തന്നിട്ടു പറഞ്ഞു: "ഇതു മാത്രമേ എന്‍റെ കൈയിലുള്ളു'.

വികാരനിര്‍ഭാരമായി കര്‍ഷക തൊഴിലാളിയായ ആ സ്ത്രീ ഇതുപറഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു പോയി. ഞാന്‍ ആ പത്തു രൂപ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്‍റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മറക്കാനാവാത്ത അനുഭവമാണിത്.

District News

വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം; ബാബു ചാഴികാടന്‍റെ ഓർമകളുറങ്ങുന്ന ഏറ്റുമാനൂര്‍

കോട്ടയം: വോട്ടുയാത്ര എത്തി നില്‍ക്കുന്നത് ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ്. ആര്‍പ്പൂക്കര വാര്യമുട്ടത്ത് എത്തുമ്പോള്‍ പാടത്തോടു ചേര്‍ന്ന് റോഡിനു സമീപത്തുളള സ്മൃതി മണ്ഡപം കാണുമ്പോള്‍ എല്ലാവരുടെയും ഓര്‍മ പഴയ ഒരു തെരഞ്ഞെടുപ്പു കാലത്തേക്ക് പോകും.

കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പു കാലത്ത് ഏറ്റുമാനൂരിന്റെ ഓര്‍മയിലേക്ക് തിരത്തള്ളല്‍ പോലെ ഇരമ്പി വരുന്ന ദുരന്തത്തിന്‍റെ 35-ാം വാര്‍ഷിക ദിനത്തിന് ഇനി 54 ദിവസം മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിടെ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിന്‍റെ 35-ാം വാര്‍ഷികദിനം മേയ് 15 നാണ്.

1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ലോക്സഭയിലേക്ക് രമേശ് ചെന്നിത്തലയും നിയമസഭയിലേക്ക് ബാബു ചാഴികാടനും യുഡിഎഫ് സ്ഥാനാര്‍ഥികള്‍. മെയ് 15ന് ഇരുവരും സംയുക്ത വാഹനപര്യടനത്തിലാണ്.

ആര്‍പ്പൂക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ പാറപ്പുറത്തു നിന്നും അതിരമ്പുഴ പഞ്ചായത്തിലേക്ക് പര്യടനം നീങ്ങുമ്പോള്‍ സന്ധ്യയാകുന്നു. അന്തരീക്ഷം പെട്ടെന്ന് മൂടിക്കെട്ടി. മഴക്കാറും കാറ്റുമുണ്ട്. ഏതു നിമിഷവും മഴ പെയ്യാവുന്ന സാഹചര്യം. ഇടിമുഴക്കവുമുണ്ട്.

അമ്പലക്കവല കടന്ന് വാര്യമുട്ടത്ത് എത്തിയപ്പോള്‍ ആകാശത്തു നിന്നും ഒരു തീഗോളം ജീപ്പിലേക്ക് പതിക്കുന്നു. ഉഗ്രശബ്ദവും പ്രദേശമാകെ മിന്നല്‍ വെളിച്ചവും. ഇടിമിന്നല്‍ നേരേ പതിച്ചത് ബാബു ചാഴികാടനു മേലാണെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കോണ്‍ഗ്രസ് നേതാവും ആര്‍പ്പൂക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ജസ്റ്റിന്‍ ജോസഫ് ഓര്‍മിക്കുന്നു.

ജീപ്പുകളും കാറുകളും സ്‌കൂട്ടറുകളുമായി ഒട്ടേറെ വാഹനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ബാബു ചാഴികാടനൊപ്പം രമേശ് ചെന്നിത്തല മാത്രമാണ് വാഹനത്തില്‍ നിന്നുകൊണ്ട് സഞ്ചരിച്ചിരുന്നത്. ബാബുവിനെക്കാള്‍ ഉയരം കുറവായതുകൊണ്ടു മാത്രമാണ് ചെന്നിത്തലക്ക് മിന്നല്‍ ഏല്‍ക്കാതിരുന്നത്. പെട്ടെന്നു തന്നെ ബാബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു.

ബ്ലോക്ക് പ്രസിഡന്‍റ് എം.യു. നാരായണന്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് പി.എല്‍. ജേക്കബ് പുത്തന്‍പുര, ആര്‍പ്പൂക്കര മണ്ഡലം പ്രസിഡന്‍റ് തങ്കച്ചന്‍ പയ്യനാടന്‍, ഇ.സി. ജോയി ഇല്ലിച്ചിറ തുടങ്ങിയ നേതാക്കളും തുറന്ന വാഹനത്തിനു തൊട്ടടുത്തായുള്ള വാഹനങ്ങളില്‍ ഉണ്ടായിരുന്നു.

യൂത്ത്ഫ്രണ്ടിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന ബാബു ചാഴികാടന്‍ ഏറെ പ്രതീക്ഷയുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും ഏല്പിച്ച ആഘാതം കനത്തതാണ്.

ബാബു ചാഴികാടന്‍ ഇടിമിന്നലേറ്റു വീണ വാര്യമുട്ടത്ത് കേരള കോണ്‍ഗ്രസ് സ്മൃതിമണ്ഡപം നിര്‍മിച്ചിട്ടുണ്ട്. ഇവിടെ എല്ലാ വര്‍ഷവും മേയ് 15ന് കേരളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തുന്നുണ്ട്.

ബാബു ചാഴികാടന്‍റെ വിയോഗത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്‍റെ സഹോദരന്‍ തോമസ് ചാഴികാടന്‍ മത്സരിക്കുന്നതും വിജയിക്കുന്നതും. അദ്ദേഹത്തിന്‍റെ സഹോദരപുത്രനായ സിറിയക് ചാഴികാടന്‍ ഇത്തവണ തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്.

Kerala

കേരളം ഭരണമാറ്റത്തിനായി കാത്തിരിക്കുന്നു: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കേരള ജനത ഭരണമാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ പത്തുവർഷക്കാലമായി കേരള ജനതയനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും ശാശ്വത പരിഹാരത്തിനായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യജനാധിപത്യ മുന്നണി ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. വികസിത സംസ്ഥാനമായി കേരളം മാറ്റുന്നതിന് മുന്തിയ പരിഗണന നല്കും. അതാണ് ടീം യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

യുഡിഎഫ് വാമനപുരം നിയോജക മണ്ഡലം സ്ഥാനാർഥി സുധീർ ഷാ പാലോടിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. കെപിസിസി വൈസ് പ്രസിഡന്‍റ് പാലോട് രവി, കല്ലറ അനിൽകുമാർ, രമണി പി. നായർ, ആനാട് ജയൻ, ഇടവം ഖാലിദ്, നിസാർ മുഹമ്മദ് സുൽഫി, അഡ്വ. മുജീബ്, ആനാട് ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Kerala

പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി; സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ആ​റു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ്യാ​ഴാ​ഴ്ച​യാ​ണ്. കൂ​ടാ​തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ പേ​ര് ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും നാ​ളെ​യാ​ണ്.

അ​വ​ധി ദി​ന​മാ​യ ഇ​ന്ന് പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ൽ മ​ണ്ഡ​ല​ത്തി​ലും മ​ല​പ്പു​റ​ത്തു​മ​ട​ക്കം പ​ല​യി​ട​ത്തും ശ​നി​യാ​ഴ്ച​യാ​ണ് ഇടതുമുന്നണി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; നി​രീ​ക്ഷ​ക​രെ നേ​രി​ൽ കാ​ണാം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​നി​രീ​ക്ഷ​ക​രെ​യും പോ​ലീ​സ് നി​രീ​ക്ഷ​ക​നെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ൽ കാ​ണാം. വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ്, ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ആ​ഷി​ഷ് ജോ​ഷി​യെ രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​ന്ദ​ർ​ശി​ക്കാം. ഫോ​ൺ 8848313957.

നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, അ​രു​വി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള പാ​ട്ടീ​ൽ യാ​ല​ഗൗ​ഡ ശി​വാ​ന ഗൗ​ഡ​യെ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ അ​ഞ്ചാം നി​ല​യി​ലു​ള്ള ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. ഫോ​ൺ 8590635787.

വ​ട്ടി​യൂ​ർ​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം, നേ​മം, കോ​വ​ളം മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ര​വി കു​മാ​ർ അ​റോ​റ​യെ കോ​വ​ളം ഗ​സ്റ്റ് ഹൗ​സി​ൽ രാ​വി​ലെ 10 മു​ത​ൽ 11 വ​രെ കാ​ണാ​വു​ന്ന​താ​ണ്. ഫോ​ൺ 8848622045.

പാ​റ​ശാ​ല, കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഗോ​പാ​ൽ മീ​ണ​യെ കോ​വ​ളം ഗ​സ്റ്റ് ഹൗ​സി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 10 വ​രെ സ​ന്ദ​ർ​ശി​ക്കാം. ഫോ​ൺ 8075983221. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ സ്വ​പ്‌​നി​ൽ മാം​ഗെ​യി​നെ തൈ​ക്കാ​ട് ഗ​സ്റ്റ് ഹൗ​സി​ൽ 203ാം ന​മ്പ​ർ ഓ​ഫീ​സ് മു​റി​യി​ൽ ഞാ​യ​റാ​ഴ്ച​യൊ​ഴി​കെ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ സ​ന്ദ​ർ​ശി​ക്കാം. ഫോ​ൺ 7306397129.

Kerala

വാഴയ്ക്കൻ എങ്ങനെ കലിക്കാതിരിക്കും? പാഴായത് ഒരു ലക്ഷം പോസ്റ്ററും ഫ്ലെക്സും

കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്‌ളക്‌സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്‍റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്‍റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.

അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്‍റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന്‍ പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.

അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.

Kerala

'പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും, രാഷ്ട്രീയമല്ല സ്വഭാവം നോക്കിയാണ് പിന്തുണ': ആസിഫ് അലി

കൊച്ചി: രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ആസിഫ് അലി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹില്‍ പങ്കെടുത്ത ശേഷം നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പിഷാരടിയെ ഒരുപാട് നാളായിട്ട് അറിയാം. വളരെ നന്നായി സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്റ്റാന്‍ഡിനെ കുറിച്ചും നന്നായിട്ട് അറിയാം. പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വളരെ സീരിയസ് ആയ, വളരെ പക്വതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒത്തിരി പേര്‍ വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ ആകാംക്ഷ തരുന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്‍റെ സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ എല്ലാവരുടെയും കൂടെ പ്രചാരണത്തിന് നില്‍ക്കണമെന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി ആളുകളുടെ സ്വഭാവം നോക്കിയാണ് ഇത്രയും നാളും പിന്തുണയ്ക്കാനും പ്രചാരണത്തിനും പോയത്.

എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളുകള്‍ക്കായി പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്നതിനാലാണ് ആസിഫ് അലി ഇത്തവണ കൊച്ചിയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Kerala

മോദിയും അമിത് ഷായും രണ്ട് തവണ എത്തും; കേരളത്തിൽ പ്രചാരണത്തിന് എത്തുന്നത് വൻ നിര

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം വൻ നിരയെത്തുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തുമ്പോൾ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ എത്തും.

സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ​ഗോവ മുഖ്യമന്ത്രിയും എത്തും.

ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മൂന്നാം പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര അടക്കം പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.

Latest News

Corehub Up